LiveTV

Live

National

ഇന്ത്യയിലേക്ക് പാക്കിസ്ഥാന്‍ ആയുധങ്ങളെത്തിച്ചതായി സൂചന

ഗ്രനേഡുകളും എ.കെ 47 തോക്കുകളും ഡ്രോണുകള്‍ വഴി പഞ്ചാബിലെ വിവിധയിടങ്ങളില്‍ എത്തിച്ചതായാണ് റിപ്പോര്‍ട്ടുകള്‍

ഇന്ത്യയിലേക്ക് പാക്കിസ്ഥാന്‍ ആയുധങ്ങളെത്തിച്ചതായി സൂചന

ഇന്ത്യയിലേക്ക് ഡ്രോണുകള്‍ ഉപയോഗിച്ച് പാകിസ്ഥാന്‍ ആയുധങ്ങള്‍ എത്തിച്ചതായി പഞ്ചാബ് പോലീസ്. ഗ്രേനേഡുകളും എ.കെ 47 തോക്കുകളും ഉള്‍പ്പെടെയുള്ള ആയുധങ്ങളാണ് ഇന്ത്യിലെത്തിച്ചത്. കഴിഞ്ഞദിവസം പഞ്ചാബില്‍ നിന്ന് ഖലിസ്ഥാന്‍ തീവ്രവാദികളെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ആയുധ കടത്തുന്നത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവരുന്നത്. വിശദമായ അന്വേഷണം വേണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി കേന്ദ്ര ആഭ്യന്തരമന്ത്രിയോട് ആവശ്യപ്പെട്ടു. അഞ്ച് കിലോയോളം ഭാരം വഹിക്കാന്‍ കഴിയുന്ന ഡ്രോണുകള്‍ ഉപയോഗിച്ചാണ് പാകിസ്ഥാന്‍ പഞ്ചാബിലേക്ക് ആയുധങ്ങള്‍ എത്തിച്ചതെന്നാണ് പോലീസ് നല്‍കുന്ന വിവരം.

എ.കെ 47 തോക്കുകള്‍, ഗ്രേനേഡുകള്‍, ഇന്ത്യയില്‍ സാധാരണക്കാര്‍ ഉപയോഗിക്കുന്നതില്‍ നിന്ന് നിരോധിച്ചിരിക്കുന്ന സാറ്റ്ലൈറ്റ് ഫോണുകള്‍ എന്നിവയാണ് ഇത്തരത്തില്‍ കടത്തിയത്. ജമ്മുകാശ്മീരില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കാനാണ് ആയുധകടത്തെന്നും പോലീസ് സംശയിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ അന്വേഷണം നടത്താന്‍ പഞ്ചാബ് പോലീസ് എന്‍.ഐ.എയോട് ആവശ്യപ്പെട്ടു. പത്ത് തവണ ഇത്തരത്തില്‍ ഡ്രോണുകള്‍ അതിര്‍ത്തി കടന്ന് എത്തിയെങ്കിലും ഇതുവരെയും ഡ്രോണ്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ദിവസങ്ങള്‍ക്ക് മുമ്പ് ഖലിസ്ഥാന്‍ തീവ്രവാദികളെ പോലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ആയുധ കടത്ത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്ത് വരുന്നത്.

ഇവരില്‍ നിന്ന് കള്ളനോട്ടുകളും ആയുധങ്ങളും കണ്ടെത്തിയിരുന്നു. പാകിസ്ഥാന്‍റെ ദുഷിച്ച പ്രവൃത്തികള്‍ക്ക് പുതിയ മാനം കൈവന്നുവെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ഇടപെടണമെന്നും പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍സിങ് ആവശ്യപ്പെട്ടു. അതേസമയം ജെയ്ഷെ മുഹ്മദ് ഭീകരര്‍ വ്യോമതാവളങ്ങളില്‍ ആക്രമണം നടത്താന്‍ തയ്യാറെടുക്കുന്നുവെന്ന ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ വിവിധ വ്യോമ താവളങ്ങില്‍ ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.