LiveTV

Live

National

പൊതുസ്ഥലത്ത്‌ മലമൂത്ര വിസര്‍ജനം നടത്തിയെന്ന് ആരോപിച്ച് രണ്ട് ദലിത് കുട്ടികളെ അടിച്ച് കൊന്നു  

പ്രദേശവാസികളായ ഹാക്കി യാധവിനെയും രാമേശ്വറിനെയും പൊലിസ് അറസ്റ്റ് ചെയ്തു

പൊതുസ്ഥലത്ത്‌ മലമൂത്ര വിസര്‍ജനം നടത്തിയെന്ന് ആരോപിച്ച് രണ്ട് ദലിത് കുട്ടികളെ അടിച്ച് കൊന്നു  

പഞ്ചായത്ത് ഓഫിസിന് മുന്നില്‍ മലമൂത്ര വിസര്‍ജനം നടത്തിയെന്ന് ആരോപിച്ച് മധ്യപ്രദേശിലെ ശിവപുരി ജില്ലയില്‍ ബവക്കേദിയില്‍ രണ്ട് ദലിത് കുട്ടികളെ അടിച്ച് കൊന്നു. 12 വയസ്സുകാരനായ റോഷ്നിയും ബന്ധുകൂടിയായ 10 വയസ്സുകാരനായ അവിനാഷിനെയുമാണ് ഉയര്‍ന്ന ജാതിയില്‍പെട്ടവര്‍ അടിച്ച് കൊന്നത്. പ്രദേശവാസികളായ ഹാക്കി യാധവിനെയും രാമേഷ്വറിനെയും പൊലിസ് അറസ്റ്റ് ചെയ്തു. പ്രതികള്‍ മാനസിക രോഗികളാണെന്നാണ് പോലീസ് പറയുന്നു.

നിരന്തര ഭീഷണിയുണ്ടായിരുന്നെങ്കിലും വീട്ടില്‍ കക്കൂസ് ഇല്ലാത്തതിനാല്‍ ഗത്യന്തരമില്ലാതെ പുറത്ത് മലമൂത്ര വിസര്‍ജനം നടത്തിയപ്പോഴാണ് ക്രൂരമായി കൊല്ലപ്പെട്ടതെന്ന് കൊല്ലപ്പെട്ട റോഷ്നിയുടെ അച്ഛന്‍ പറഞ്ഞു. മധ്യപ്രദേശ് വെളിയിട വിസര്‍ജന മുക്ത സംസ്ഥാനമായി 2018 ഒക്ടോബര രണ്ടിന് അന്നത്തെ ബി.ജെ.പി മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ പ്രഖ്യാപിച്ചിരുന്നു.