LiveTV

Live

National

ഇന്ത്യയിലെ ആദ്യത്തെ ഔദ്യോഗിക ടിക്ക്ടോക്ക് അക്കൗണ്ടുമായി ഉവൈസിയുടെ എ.ഐ.എം.ഐ.എം പാര്‍ട്ടി

7.000 ലധികം ഫോളോവര്‍മാരും 60,000 ത്തിലധികം ലൈക്കുകളും അക്കൗണ്ടിന് ലഭിച്ചുകഴിഞ്ഞു, 75 വീഡിയോകളാണ് ഇപ്പോള്‍ അക്കൗണ്ടില്‍ അപ്‍ലോഡ് ചെയ്തിരിക്കുന്നത്

ഇന്ത്യയിലെ ആദ്യത്തെ ഔദ്യോഗിക ടിക്ക്ടോക്ക് അക്കൗണ്ടുമായി ഉവൈസിയുടെ എ.ഐ.എം.ഐ.എം പാര്‍ട്ടി

ഇന്ത്യയില്‍ ഒട്ടുമിക്ക എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സമൂഹ മാധ്യമങ്ങളില്‍ അവരുടേതായ ഇടങ്ങളുണ്ട്. ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടുകളും, ഫേസ്ബുക്ക് അക്കൗണ്ടുകളുമെല്ലാം എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കുമുണ്ട്. എന്നാല്‍ അതില്‍ നിന്നെല്ലാം വ്യത്യസ്തമായി ടിക്ക്ടോക്കില്‍ തങ്ങളുടെ ഔദ്യോഗിക അക്കൗണ്ട് ആരംഭിച്ചിരിക്കുകയാണ് അസദുദ്ദീന്‍ ഉവൈസി നേതൃത്വം നല്‍കുന്ന എ.ഐ.എം.ഐ.എം (ആള്‍ ഇന്ത്യ മജ്‍ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീൻ). ഇന്ത്യയില്‍ ആദ്യമായി ടിക്ക്ടോക്കില്‍ വെരിഫെയ്ഡ് അക്കൗണ്ട് തുറക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയാണ് എ.ഐ.എം.ഐ.എം.

ഇപ്പോള്‍ തന്നെ 7000 ലധികം ഫോളോവര്‍മാരും 60000 ത്തിലധികം ലൈക്കുകളും അക്കൗണ്ടിന് ലഭിച്ചുകഴിഞ്ഞു. 75 വീഡിയോകളാണ് ഇപ്പോള്‍ അക്കൗണ്ടില്‍ അപ്‍ലോഡ് ചെയ്തിരിക്കുന്നത്.

യുവാക്കള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ആപ്ലിക്കേഷനാണ് ടിക്ക്ടോക്ക്. അത്കൊണ്ട് തന്നെ യുവാക്കളേയും കന്നിവോട്ടര്‍മാരേയും പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാനാകുമെന്നും പാര്‍ട്ടി നേതൃത്വം വിലയിരുത്തുന്നു. ഹൈദരാബാദിലെ പാര്‍ട്ടി ആസ്ഥാനത്തിന്‍റെ വാതിലുകള്‍ എല്ലായ്പ്പോഴും തുറന്നിട്ടിരിക്കുകയാണെന്നും ജാതിയുടേയോ മതത്തിന്‍റെയോ പേരില്‍ ആര്‍ക്കു മുന്നിലും ആ വാതിലുകള്‍ അടക്കപ്പെടില്ലെന്നും ആള്‍ ഇന്ത്യ മജ്‍ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീൻ നേതാവ് അസദുദ്ദീന്‍ ഉവൈസി പറഞ്ഞു. നരേന്ദ്ര മോദിയുടെ 'സബ്കാ സാത്ത് സബ്കാ വികാസ്' മുദ്രാവാക്യത്തെ പരിഹസിച്ചു കൊണ്ടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 2019 പകുതിയോടെ തന്നെ ടിക്ക്ടോക്ക് ഫേസ്ബുക്കിനെ പിന്നിലാക്കിയിരുന്നു. 200 മില്ല്യണ്‍ ഉപഭോക്താക്കളാണ് നിലവില്‍ ഇന്ത്യയില്‍ ടിക്ക്ടോക്ക് ഉപയോഗിക്കുന്നതെന്നാണ് കണക്കുകള്‍ പറയുന്നത്.