LiveTV

Live

National

ട്രംപ് - മോദി കൂടിക്കാഴ്ച്ച ഇന്ന്

കശ്മീര്‍ വിഷയവും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായേക്കും.

ട്രംപ് - മോദി കൂടിക്കാഴ്ച്ച ഇന്ന്

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും. ന്യൂയോര്‍ക്കിലാണ് കൂടിക്കാഴ്ച. വ്യാപാര രംഗത്തും പ്രതിരോധ രംഗത്തുമുള്ള സഹകരണം മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട നിര്‍ണായക ചര്‍ച്ചകള്‍ കൂടിക്കാഴ്ചയിലുണ്ടായേക്കും.

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര കരാറുമായി ബന്ധപ്പെട്ട് മോദിയും ട്രംപും കഴിഞ്ഞ ദിവസം നടന്ന ഹൌഡി മോദി പരിപാരിടിയില്‍ സൂചന നല്‍കിയിരുന്നു. കശ്മീര്‍ വിഷയവും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായേക്കും.

കശ്മീര്‍ വിഷയത്തില്‍ ഇന്ത്യക്കും പാകിസ്താനുമിടയില്‍ മധ്യസ്ഥത വഹിക്കാന്‍ വീണ്ടും താന്‍ തയ്യാറാണെന്ന്, ട്രംപ് ഇന്നലെ പാക് പ്രധാനമന്ത്രി ഇംറാന്‍ ഖാനുമായുള്ള കൂടിക്കാഴ്ചക്കിടെ പറഞ്ഞിരുന്നു.