LiveTV

Live

National

പ്രതിദിനം 1000 രൂപയില്‍ കൂടുതല്‍ അക്കൗണ്ടില്‍ നിന്ന്‌ പിന്‍വലിക്കാനാകില്ല; പി.എം.സി ബാങ്കിന് ആര്‍.ബി.ഐയുടെ വിലക്ക്

ബാങ്കിന്റെ നിഷ്ക്രിയ ആസ്തിയില്‍ വലിയ വര്‍ധന രേഖപ്പെടുതിന് പിന്നാലെയാണ് റിസര്‍വ് ബാങ്കിന്റെ ഉത്തരവ്. 

പ്രതിദിനം 1000 രൂപയില്‍ കൂടുതല്‍ അക്കൗണ്ടില്‍ നിന്ന്‌ പിന്‍വലിക്കാനാകില്ല; പി.എം.സി ബാങ്കിന് ആര്‍.ബി.ഐയുടെ വിലക്ക്

പഞ്ചാബ് ആന്റ് മഹാരാഷ്ട്ര കോര്‍പ്പറേഷന്‍ (പി.എം.സി) ബാങ്കിലെ നിക്ഷേപകര്‍ക്ക് പ്രതിദിനം ആയിരം രൂപയില്‍ കൂടുതല്‍ പണം അക്കൌണ്ടില്‍ നിന്ന് പിന്‍വലിക്കാനാകില്ലെന്ന് റിസര്‍വ് ബാങ്ക്. പുതിയ ലോണുകള്‍ നല്‍കുന്നതില്‍ നിന്നും റിസര്‍വ് ബാങ്ക് പി.എം.സിയെ വിലക്കി. ബാങ്കിന്റെ നിഷ്ക്രിയ ആസ്തിയില്‍ വലിയ വര്‍ധന രേഖപ്പെടുതിന് പിന്നാലെയാണ് റിസര്‍വ് ബാങ്കിന്റെ ഉത്തരവ്.

എന്നാല്‍ നൂറ് കോടി രൂപയോളം ലാഭം കഴിഞ്ഞ രണ്ട് സാമ്പത്തിക വര്‍ഷവും ബാങ്ക് നേടിയിരുന്നു. ആയിരം രൂപയില്‍ കൂടുതല്‍ തുക പിന്‍വലിക്കാനാകില്ലെന്ന് വന്നതോടെ നിരവധി ബാങ്ക് ഇടപാടുകാരാണ് പി.എം.സിയുടെ ബ്രാഞ്ചിന് മുന്‍പില്‍ പ്രതിഷേധവുമായി എത്തിയത്.

ഇനിയൊരു ഉത്തരവുണ്ടാകും വരെ ഈ രീതിയിലായിരിക്കും പി.എം.സി ബാങ്കിന്റെ പ്രവര്‍ത്തനം. ബാങ്കിന്റെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ച് സാഹചര്യത്തിന് അനുസരിച്ചായിരിക്കും ആര്‍.ബി.ഐ ഈ നിയന്ത്രണങ്ങളില്‍ മാറ്റം വരുത്തുക. കുറഞ്ഞപക്ഷം ആറു മാസത്തോളം ഈ നിയന്ത്രണങ്ങള്‍ തുടരുമെന്നാണ് റിപ്പോര്‍ട്ട്.