LiveTV

Live

National

ഉള്ളി കത്തുന്നു; ജനരോക്ഷം ശമിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

കിലോക്ക് 80 രൂപയാണ് ഡല്‍ഹിയില്‍ ഉള്ളി വില

ഉള്ളി കത്തുന്നു; ജനരോക്ഷം ശമിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

ഉള്ളി വില വര്‍ധനയില്‍ പ്രതിഷേധം ശക്തമായതോടെ ജനരോഷം ശമിപ്പിക്കാനൊരുങ്ങി കേന്ദ്രവും ഡല്‍ഹി സര്‍ക്കാറും. 24 രൂപക്ക് ഉള്ളി വിതണം ചെയ്യുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി കെജ്‍രിവാള്‍ അറിയിച്ചതിന് പിന്നാലെ 22 രൂപക്ക് കേന്ദ്ര സര്‍ക്കാര്‍ ഉള്ളി വിതരണം ആരംഭിച്ചു.

കിലോക്ക് 80 രൂപയാണ് ഡല്‍ഹിയില്‍ ഉള്ളി വില. ആപ്പിളിനേക്കാള്‍ കടന്നിരിക്കുകയാണ് ഉള്ളി വില. പ്രധാന ചന്തകളിലെല്ലാം സ്റ്റോക്ക് കുറഞ്ഞു. വില വർധനയിൽ വലഞ്ഞിരിക്കുയൊണ് സാധാരണക്കാർ

ഇതിനിടയില്‍ നിയമസഭ തെരഞ്ഞെടുപ്പ് കൂടി മുന്നില്‍ കണ്ടുള്ള പോരാട്ടത്തിലാണ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍. നഗരത്തിലുടനീളം 24 രൂപക്ക് ഉള്ളി വിതരണം ചെയ്യുന്ന കെജ്‍രിവാളിന്റെ പ്രഖ്യാപനത്തിന് പിന്നാലെ 22 രൂപക്ക് കേന്ദ്രം ഉള്ളി വിതരണം ആരംഭിച്ചു.

അടിയന്തര ഘട്ടത്തില്‍ വിനിയോഗിക്കാന്‍ 50,000 ടണ്‍ ഉണ്ടെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പ്രതികരണം. ഇതിനിടെ രാജ്യത്തെ ഉള്ളി ലഭ്യത വര്‍ധിപിക്കാന്‍ കയററുമതി വില പരിധി ഏര്‍പ്പെടുത്തിയ കേന്ദ്ര നീക്കത്തിനെതിരെ കര്‍ഷകർ പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്.