LiveTV

Live

National

ഓടുന്ന തീവണ്ടിയിൽ നിന്ന് വീണ യുവാവിന് രക്ഷകരായി പൊലീസ്; വീഡിയോ പങ്കുവെച്ച് റെയിൽവേ 

ഫുട്ട്ഓവർ ബ്രിഡ്ജ് ഇറങ്ങിയെത്തിയ യുവാവ് ഓടിത്തുടങ്ങിയ ട്രെയിനിന്റെ കംപാർട്ട്‌മെന്റിലേക്ക് കയറാൻ ശ്രമിക്കവെ കാൽതെന്നുകയായിരുന്നു.

ഓടുന്ന തീവണ്ടിയിൽ നിന്ന് വീണ യുവാവിന് രക്ഷകരായി പൊലീസ്; വീഡിയോ പങ്കുവെച്ച് റെയിൽവേ 

ഓടിത്തുടങ്ങിയ തീവണ്ടിയിൽ കയറുന്നതിനിടെ നിയന്ത്രണം തെറ്റി പ്ലാറ്റ്‌ഫോമിനും പാളത്തിനുമിടയിൽ വീഴാൻ പോയ യുവാവിന് രക്ഷകരായി റെയിൽവേ പൊലീസ്. അഹമ്മദാബാദ് സ്റ്റേഷനിലാണ് ഉദ്യോഗസ്ഥരുടെ സമയോചിത ഇടപെടൽ കാരണം യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടത്. സംഭവത്തിന്റെ ദൃശ്യം റെയിൽവേ മന്ത്രാലയം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചു.

അഹമ്മദാബാദിൽ നിന്ന് ഡൽഹിയിലേക്ക് പോകുന്ന 12915-ാം നമ്പർ ആശ്രം എക്‌സ്പ്രസിൽ കയറുന്നതിനിടെയാണ് യുവാവ് ദുരന്തത്തിന് തൊട്ടടുത്തെത്തിയത്. ഫുട്ട്ഓവർ ബ്രിഡ്ജ് ഇറങ്ങിയെത്തിയ യുവാവ് ഓടിത്തുടങ്ങിയ ട്രെയിനിന്റെ കംപാർട്ട്‌മെന്റിലേക്ക് കയറാൻ ശ്രമിക്കവെ കാൽതെന്നുകയായിരുന്നു. പ്ലാറ്റ്‌ഫോമിനും റെയിൽവേ ട്രാക്കിനുമിടയിലേക്ക് വീഴുമ്പോഴേക്ക് റെയിൽവേ സംരക്ഷണ സേനയിലെ രണ്ട് ഉദ്യോഗസ്ഥർ ഓടിയെത്തുകയും ഇയാളെ തള്ളി വണ്ടിക്കകത്തേക്ക് വീഴ്ത്തുകയുമായിരുന്നു.

പ്ലാറ്റ്‌ഫോമിൽ സ്ഥാപിച്ച സി.സി.ടി.വി ക്യാമറയിൽ നിന്നുള്ള ദൃശ്യമാണ് റെയിൽവേ ട്വിറ്ററിലൂടെ പുറത്തുവിട്ടത്. 'എത്ര ആരോഗ്യവാനും സ്മാർട്ടും ആണെങ്കിലും ചലിക്കുന്ന തീവണ്ടിയിൽ കയറാൻ ശ്രമിക്കരുത്' എന്ന സന്ദേശവും ഇതോടൊപ്പമുണ്ട്.