LiveTV

Live

National

ചിന്മയാനന്ദിനെതിരായ പീഡനക്കേസ്; പരാതിക്കാരി അറസ്റ്റിൽ

പെൺകുട്ടിക്ക് പുറമെ, മൂന്ന് സുഹൃത്തുക്കളെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

 ചിന്മയാനന്ദിനെതിരായ പീഡനക്കേസ്; പരാതിക്കാരി അറസ്റ്റിൽ

ബി.ജെ.പി നേതാവ് ചിന്മയാനന്ദിനെതിരായ പീഡനക്കേസിൽ പരാതിക്കാരി അറസ്റ്റിൽ. ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചെന്ന് കേസിൽ പെടുത്തിയാണ് പരാതിക്കാരിയായ നിയമ വിദ്യാർഥിയെ യു.പി പൊലീസ് അറസ്റ്റ് ചെയ്തത്.

പെൺകുട്ടിക്ക് പുറമെ, മൂന്ന് സുഹൃത്തുക്കളെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ചിന്മയാനന്ദിനെ ഭീഷണിപ്പെടുത്തി 5 കോടി രൂപ തട്ടാൻ ശ്രമിച്ചെന്നാണ് കേസ്. ചിന്മയാനന്ദിനെതിരായ പീഡന വാർത്ത പുറത്ത് വന്ന ശേഷം വലിയ പ്രതിഷേധമാണ് ഉയർന്നത്.

തന്റെ മരണ ശേഷമെങ്കിലും ചിന്മയാനന്ദിനെതിരെ പരാതി സ്വീകരിക്കുമോ എന്നായിരുന്നു പെൺകുട്ടി പുറത്ത് വിട്ട വീഡിയോയിൽ ചോദിച്ചത്. ഹോസ്റ്റല്‍ ബാത്ത് റൂമില്‍ നിന്ന് ദൃശ്യങ്ങള്‍ പകര്‍ത്തി ഇതുപയോഗിച്ച് ഭീഷണിപ്പെടുത്തി ഒരു വര്‍ഷത്തോളം പീഡനത്തിനിരയാക്കി എന്നായിരുന്നു ആരോപണം.