LiveTV

Live

National

ജോലിയില്‍ നിന്നും പിരിച്ചുവിട്ടു; യുവാവ് മേലുദ്യോഗസ്ഥനെ കുത്തിക്കൊലപ്പെടുത്തി

ട്യൂട്ടോറിയല്‍ സ്ഥാപനം നടത്തുകയായിരുന്ന മായങ്ക് മണ്ഡോടാണ്(28) കൊല്ലപ്പെട്ടത്

ജോലിയില്‍ നിന്നും പിരിച്ചുവിട്ടു; യുവാവ് മേലുദ്യോഗസ്ഥനെ കുത്തിക്കൊലപ്പെടുത്തി

ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതിന് മേലുദ്യോഗസ്ഥനെ കുത്തിക്കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍. ഗണേഷ് പവാര്‍ എന്നയാളെയാണ് പന്ത് നഗര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ട്യൂട്ടോറിയല്‍ സ്ഥാപനം നടത്തുകയായിരുന്ന മായങ്ക് മണ്ഡോടാണ്(28) കൊല്ലപ്പെട്ടത്.

ജോലിയില്‍ നിന്ന് പിരിച്ച് വിട്ടതിനെ തുടര്‍ന്ന് ഞായറാഴ്ച വൈകുന്നേരം 6.30- ഓടെ മണ്ഡോട്ടിന്റെ സ്ഥാപനത്തിലെത്തിയ ഗണേഷ് പവാര്‍ ഇയാളുമായി വാക്കേറ്റത്തില്‍ ഏര്‍പ്പെടുകയും തുടര്‍ന്ന് കത്തി കൊണ്ട് കഴുത്തില്‍ കുത്തുകയുമായിരുന്നു.

ഫെബ്രുവരി 20നാണ് ഗണേഷ് ട്യൂട്ടോറിയല്‍ സ്ഥാപനത്തില്‍ ജോലിയില്‍ പ്രവേശിച്ചത്. എന്നാല്‍ സെപ്തംബര്‍ 18ന് ഇയാളെ പിരിച്ചുവിടുകയായിരുന്നു. ഒരു മാസത്തെ ശമ്പളവും നല്‍കാതെയാണ് പിരിച്ചുവിട്ടതെന്ന് ഗണേഷ് പവാര്‍ ആരോപിക്കുന്നു. ആക്രമണത്തില്‍ പ്രതി ഗണേഷിനും നിസ്സാര പരിക്കുകള്‍ ഏറ്റിട്ടുണ്ട്. ഇയാള്‍ കുറ്റസമ്മതം നടത്തിയതായും പൊലീസ് പറഞ്ഞു.