LiveTV

Live

National

ഹൌഡി മോഡി പരിപാടിയില്‍ ട്രംപിന് വേണ്ടി വോട്ടഭ്യര്‍ഥിച്ച മോദിക്കെതിരെ വിമര്‍ശവുമായി ആനന്ദ് ശര്‍മ്മ

അമേരിക്കന്‍ തെരഞ്ഞെടുപ്പ് പ്രചാരകനായല്ല ഇന്ത്യൻ പ്രധാനമന്ത്രിയായാണ് പോയതെന്ന് മോദി മനസിലാക്കണം

ഹൌഡി മോഡി പരിപാടിയില്‍ ട്രംപിന് വേണ്ടി വോട്ടഭ്യര്‍ഥിച്ച മോദിക്കെതിരെ വിമര്‍ശവുമായി ആനന്ദ് ശര്‍മ്മ

ഹൌഡി മോഡി പരിപാടിയില്‍ ട്രംപിന് വേണ്ടി വോട്ടഭ്യര്‍ഥിച്ച നരേന്ദ്ര മോദിക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ. അമേരിക്കന്‍ തെരഞ്ഞെടുപ്പ് പ്രചാരകനായല്ല ഇന്ത്യൻ പ്രധാനമന്ത്രിയായാണ് പോയതെന്ന് മോദി മനസിലാക്കണം.

മറ്റൊരു രാജ്യത്തിന്റെ ആഭ്യന്തര തെരഞ്ഞെടുപ്പില്‍ ഇടപെടില്ലെന്ന വിദേശ നയത്തെയാണ് മോദി ലംഘിച്ചത്. ട്രംപിന് വേണ്ടി പ്രചരണം നടത്തിയത് ഇന്ത്യയും അമേരിക്കയും തമ്മിലുള്ള പരമാധികാര ജനാധിപത്യ ബന്ധത്തിന് വിഘാതമാണെന്നും ആനന്ദ് ശര്‍മ ട്വീറ്റ് ചെയ്തു.