LiveTV

Live

National

ജമ്മു കശ്മീര്‍ നേതാക്കള്‍ക്ക് സിനിമയും ജിമ്മുമുണ്ട്; അവര്‍ വീട്ടു തടങ്കലിലല്ലെന്ന് കേന്ദ്രമന്ത്രി 

അവര്‍ വീട്ടുതടങ്കലിലല്ലെന്നും മറിച്ച് വീട്ടിലെ അതിഥികളെപ്പോലെയാണ് കഴിയുന്നതെന്നും ജിതേന്ദ്ര പറഞ്ഞു.

ജമ്മു കശ്മീര്‍ നേതാക്കള്‍ക്ക് സിനിമയും ജിമ്മുമുണ്ട്; അവര്‍ വീട്ടു തടങ്കലിലല്ലെന്ന് കേന്ദ്രമന്ത്രി 

ജമ്മു കശ്മീരിലെ നേതാക്കള്‍ വീട്ടുതടങ്കലിലല്ലെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്. എല്ലാ സൗകര്യങ്ങളോടും കൂടി വീട്ടിലെ അതിഥികളെപ്പോലെയാണ് നേതാക്കള്‍ കഴിയുന്നതെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ നേതാക്കളെല്ലാം വി.ഐ.പി ബംഗ്ലാവിലാണ് കഴിയുന്നത്. അവര്‍ക്കായി ഹോളിവുഡ് സിനിമകളുടെ സിഡി തങ്ങള്‍ നല്‍കിയിട്ടുണ്ട്. ജിം സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. അവര്‍ വീട്ടുതടങ്കലിലല്ലെന്നും മറിച്ച് വീട്ടിലെ അതിഥികളെപ്പോലെയാണ് കഴിയുന്നതെന്നും ജിതേന്ദ്ര പറഞ്ഞു. 18 മാസത്തില്‍ കൂടുതല്‍ നേതാക്കള്‍ വീട്ടുതടങ്കലില്‍ തുടരില്ലെന്നും ജിതേന്ദ്ര കൂട്ടിച്ചേര്‍ത്തു. മുന്‍ മുഖ്യമന്ത്രിമാരായ ഒമര്‍ അബ്ദുള്ള, മെഹ്ബൂബ മുഫ്തി തുടങ്ങി നിരവധി നേതാക്കള്‍ വീട്ടുതടങ്കലില്‍ കഴിയുന്നത്. കാഷ്മീരിനു പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 എടുത്തുകളയുന്നതിന് മുന്നോടിയായാണ് നേതാക്കളെ വീട്ടു തടങ്കലിലാക്കിയത്.