LiveTV

Live

National

മഹാരാഷ്ട്രയിലും ഹരിയാനയിലും പ്രതിപക്ഷത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് ബി.ജെ.പി

രണ്ടാം മോദി തരംഗത്തില്‍ മഹാരാഷ്ട്ര, ഹരിയാന സംസ്ഥാനങ്ങളില്‍ നിന്ന് മാത്രം എന്‍.ഡി.എക്ക് 51 ലോക്സഭാ സീറ്റുകളാണ് ലഭിച്ചത്. മഹാരാഷ്ട്രയില്‍ ശിവസേനയോടൊപ്പം 48 ല്‍ 41 സീറ്റിലും വിജയിച്ചു

മഹാരാഷ്ട്രയിലും ഹരിയാനയിലും പ്രതിപക്ഷത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് ബി.ജെ.പി

നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന മഹാരാഷ്ട്രയിലും ഹരിയാനയിലും കാര്യമായ വെല്ലുവിളികള്‍ പ്രതിപക്ഷത്ത് നിന്ന് ഇല്ല എന്നതാണ് ബി.ജെ.പിക്ക് ആത്മവിശ്വാസം നല്‍കുന്ന ഘടകം. എന്നാല്‍ എന്‍.സി.പിയുമായുള്ള സഖ്യം മഹാരാഷ്ട്രയിലും ജാതി സമവാക്യങ്ങളും കര്‍ഷകവോട്ടുകളും ഹരിയാനയിലും അനുകൂലമാകുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്

രണ്ടാം മോദി തരംഗത്തില്‍ മഹാരാഷ്ട്ര, ഹരിയാന സംസ്ഥാനങ്ങളില്‍ നിന്ന് മാത്രം എന്‍.ഡി.എക്ക് 51 ലോക്സഭാ സീറ്റുകളാണ് ലഭിച്ചത്. മഹാരാഷ്ട്രയിലെ ശിവസേനയോടൊപ്പം 48 ല്‍ 41 സീറ്റിലും വിജയിക്കാന്‍ ബി.ജെ.പിക്ക് കഴി‍ഞ്ഞു. ഹരിയാനയിലെ പത്തില്‍ പത്ത് സീറ്റും നേടിയാണ് ബി.ജെ.പി വിജയക്കൊടി പാറിച്ചത്. രണ്ട് സംസ്ഥാനങ്ങളിലും എതിര്‍പ്പിന് ശക്തമായ പ്രതിപക്ഷം കൂടി ഇല്ല എന്നത് വരുന്ന നിയമസഭ തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിയെ സംബന്ധിച്ച് കാര്യമായ ആത്മവിശ്വാസം നല്‍കുന്നുണ്ട്. എന്നാല്‍ മഹാരാഷ്ട്രയില്‍ 288 ല്‍ 144 വീതം സീറ്റുകളില്‍ ശിവസേനയും ബി.ജെ.പിയും മത്സരിക്കുമെന്ന ധാരണയില്‍ ചില വിള്ളലുകള്‍ വന്നിട്ടുണ്ട്. 144 സീറ്റ് ലഭിച്ചില്ലെങ്കില്‍ സഖ്യമുണ്ടാകില്ലെന്ന് ശിവസേന പറഞ്ഞുകഴിഞ്ഞു. സാനപത്തീകപ്രതിസന്ധിയില്‍ മോദിയെ വിമര്‍ശിച്ച് ശിവസേന എം.പി സഞ്ജയ് റാവത്ത് ഇന്ന് നടത്തിയ ട്വീറ്റും കൃത്യമായ സൂചനയാണ് നല്‍കുന്നത്. എങ്കിലും തെരഞ്ഞെടുപ്പിനോട് അടുത്ത തീയ്യതികളില്‍ തര്‍ക്കം രമ്യമായി പരിഹരിക്കപ്പെടുമെന്നാണ് പൊതുവെയുള്ള പ്രതീക്ഷ.

മഹാരാഷ്ട്രയിലും ഹരിയാനയിലും പ്രതിപക്ഷത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് ബി.ജെ.പി

ഹരിയാനയില്‍ ഡിസംബറില്‍ നടന്ന തദ്ദേശഭരണ തെരഞ്ഞെടുപ്പും ലോക്സഭ തെരഞ്ഞെടുപ്പിലെ വിജയവുമാണ് മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍ രണ്ടാം ടേമിന് പ്രതീക്ഷ നല്‍കുന്നത്. ജാട്ടുകള്‍ക്കും ജാട്ട് ഇതര വിഭാഗക്കാര്‍ക്കും ഇടയില്‍ വന്ന ഭിന്നിപ്പ് ആരെ തുണക്കുമെന്നത് വിജയത്തില്‍ നിര്‍ണ്ണായകമാകും. കര്‍ഷകവോട്ടുകളും സ്വാധീനിക്കപ്പെടും.

2014 ല്‍ എന്‍.സി.പിയുമായി സഖ്യമുണ്ടാക്കാന്‍ കഴിയാത്ത കോണ്‍ഗ്രസിന് ഇത്തവണ സഖ്യത്തിനായിട്ടുണ്ട്. എന്നാല്‍ പ്രകാശ് അംബേദ്കറിന്‍റെ വി.ബി.എയുമായി സഖ്യത്തിനായിട്ടില്ല. ഹരിയാനയില്‍ കോണ്‍ഗ്രസിന് ഇതുവരെയും ആരുമായും സഖ്യത്തിലെത്താനും സാധിച്ചിട്ടില്ല.