LiveTV

Live

National

കർണാടക ഉപതെരഞ്ഞെടുപ്പ് ബി.ജെ.പി സർക്കാറിന്റെ ഭാവി തീരുമാനിക്കും

കോൺഗ്രസിന്‍റെ പതിനൊന്നും ജെ.ഡി.എസിന്‍റെ മൂന്നും കെ.പി.ജെ.പിയുടെ ഒന്നും സിറ്റിംഗ് സീറ്റുകളിലാണ് ജനവിധിയുണ്ടാവുക.

കർണാടക ഉപതെരഞ്ഞെടുപ്പ് ബി.ജെ.പി സർക്കാറിന്റെ ഭാവി തീരുമാനിക്കും

യദ്യൂരപ്പ സർക്കാറിന്റെ ഭാവി തീരുമാനിയ്ക്കുന്നതായിരിക്കും കർണാടക ഉപതെരഞ്ഞെടുപ്പ്. ഭരണം മറിച്ചിടാൻ ബി.ജെ.പി പക്ഷം ചാടിയ വിമതർക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സാധിക്കുമോ എന്ന കാര്യത്തില്‍ ഇപ്പോഴും ഉറപ്പില്ല. കോൺഗ്രസും ജെ.ഡി.എസും ഒറ്റയ്ക്ക് മത്സരത്തിനിറങ്ങുകയാണ് ഇത്തവണ.

15 മണ്ഡലങ്ങളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കുക. ആർ.ആർ നഗറിലും മസ്കി‍യിലും പിന്നീടാണ് വിധിയെഴുത്ത്. കോൺഗ്രസിന്‍റെ പതിനൊന്നും ജെ.ഡി.എസിന്‍റെ മൂന്നും കെ.പി.ജെ.പിയുടെ ഒന്നും സിറ്റിംഗ് സീറ്റുകളിലാണ് ജനവിധിയുണ്ടാവുക. ഏഴു സീറ്റുകളിൽ ജയിച്ചാൽ 224 അംഗ സഭയിൽ ബി.ജെ.പി ഭൂരിപക്ഷം ഉറപ്പിക്കും. കോൺഗ്രസ്- ജെ.ഡി.എസ് ഭിന്നിപ്പാണ് ബി.ജെ.പിയ്ക്ക് ആശ്വാസം നൽകുന്നത്. ഇക്കുറി, സഖ്യത്തിനില്ലെന്നും കോൺഗ്രസും ജെ.ഡി.എസും പ്രഖ്യാപിച്ചു കഴിഞ്ഞു. 15 മണ്ഡലങ്ങളിലും ഇരുപാർട്ടികളും സ്ഥാനാർത്ഥികളെ നിർത്തും.

ഉപതെരഞ്ഞെടുപ്പ് നേരത്തെ പ്രഖ്യാപിച്ചത് അയോഗ്യരായ വിമതർക്ക് തിരിച്ചടിയായി. സ്പീക്കറുടെ തീരുമാനത്തിനെതിരായ ഹർജി സുപ്രീം കോടതിയിലാണ്. ഇതിൽ അനുകൂല ഉത്തരവായില്ലെങ്കിൽ മത്സരിക്കാനാവില്ല. വിമതരുടെ നോമിനികളെ സ്ഥാനാർത്ഥിയാക്കേണ്ടി വന്നാൽ ബി.ജെ.പിയിലും പ്രശ്നങ്ങൾക്ക് സാധ്യതയുണ്ട്.