LiveTV

Live

National

ഇത് ഗാന്ധിയുടെ ഇന്ത്യയാണോ അതോ ഗോഡ്‌സെയുടെ ഇന്ത്യയാണോ? ഇല്‍തിജ മുഫ്തി

സര്‍ക്കാര്‍ കശ്മീരിനെ സംബന്ധിച്ച് എടുത്ത തീരുമാനം മാറ്റണമെന്നും ഇല്‍തിജ ആവശ്യപ്പെട്ടു.

ഇത് ഗാന്ധിയുടെ ഇന്ത്യയാണോ അതോ ഗോഡ്‌സെയുടെ ഇന്ത്യയാണോ? ഇല്‍തിജ മുഫ്തി

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ മോദി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശവുമായി കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയുടെ മകള്‍ ഇല്‍തിജ മുഫ്തി. മുംബൈയില്‍ നടന്ന ഇന്ത്യാ ടുഡേ കോണ്‍ക്ലേവിലാണ് ഇല്‍തിജ കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ചത്.

ഇത് ഗാന്ധിയുടെ ഇന്ത്യയാണോ അതോ ഗോഡ്‌സെയുടെ ഇന്ത്യയാണോ എന്നാണ് ഇല്‍തിജയുടെ ചോദ്യം. സര്‍ക്കാര്‍ കശ്മീരിനെ സംബന്ധിച്ച് എടുത്ത തീരുമാനം മാറ്റണമെന്നും ഇല്‍തിജ ആവശ്യപ്പെട്ടു.

മുബൈയിലാണ് ഈ കര്‍ഫ്യു എങ്കില്‍ നിങ്ങള്‍ക്ക് എന്ത് തോന്നും? ഒരു പൗരസമൂഹത്തില്‍ ചര്‍ച്ചയുണ്ടാവും. കശ്മീരികളും ആ ചര്‍ച്ചയുടെ ഭാഗമാണ്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുമ്പോള്‍ ആ ജനങ്ങളുമായി ഒന്ന് കൂടിയാലോചിച്ചതുപോലുമില്ല. ഇതെങ്ങനെ ന്യായീകരിക്കാനാവും എന്നാണ് ഇല്‍തിജയുടെ ചോദ്യം.

ഒരു മാസമായി കശ്മീരികള്‍ തടങ്കലിലാണ്. നിങ്ങള്‍ ഭാവിയെ കുറിച്ച് സംസാരിക്കുന്നു. നമുക്കാദ്യം വര്‍ത്തമാനകാലത്തെ കുറിച്ച് സംസാരിക്കാം. നമുക്കാദ്യം മനുഷ്യത്വപരമായ പ്രതിസന്ധിയെക്കുറിച്ച്, സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച്, മാനസിക പ്രതിസന്ധിയെക്കുറിച്ച് സംസാരിക്കാമെന്നും ഇല്‍തിജ പറഞ്ഞു.

ജമ്മു കശ്മീരിലെ ആശയവിനിമയ സംവിധാനങ്ങള്‍ റദ്ദാക്കിയതിനെതിരെ നേരത്തെയും ഇല്‍തിജ രംഗത്തെത്തിയിരുന്നു. വീട്ടുതടങ്കലിലായ മാതാവ് മെഹ്ബൂബ മുഫ്തിയെ കുറിച്ച് ഒരു വിവരവും ഇല്ലെന്നും കാണാന്‍ അനുവദിക്കണമെന്നും ഇല്‍തിജ നിരന്തരം ആവശ്യപ്പെടുകയുണ്ടായി. തുടര്‍ന്നാണ് മെഹ്ബൂബയെ കാണാന്‍ അനുമതി ലഭിച്ചത്.