LiveTV

Live

National

ഹരിയാനയിലും എന്‍.ആര്‍.സി ഉയര്‍ത്തിക്കാട്ടി ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം

സംസ്ഥാനത്തെ തൊഴിലില്ലായ്മക്ക് കാരണമായി ബി.ജെ.പി ഉയർത്തിക്കാണിക്കുന്നത് അനധികൃത കുടിയേറ്റമാണ്

ഹരിയാനയിലും എന്‍.ആര്‍.സി ഉയര്‍ത്തിക്കാട്ടി ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം

സംസ്ഥാന തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ, ഹരിയാനയിൽ ദേശീയ പൗരത്വ പട്ടികയിൽ പ്രതീക്ഷയർപ്പിച്ച് ബി.ജെ.പി. അസമിന് പുറമെ ഹരിയാനയിലും പൗരത്വ പട്ടിക കൊണ്ട് വരുമെന്ന് നേരത്തെ മുഖ്യമന്ത്രി മനേഹർലാൽ ഖട്ടർ പറഞ്ഞിരുന്നു.

സംസ്ഥാനത്തെ തൊഴിലില്ലായ്മക്ക് കാരണമായി ബി.ജെ.പി ഉയർത്തിക്കാണിക്കുന്നത് അനധികൃത കുടിയേറ്റമാണ്. ഒക്ടോബർ ഇരുപതൊന്നിന് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ സംസ്ഥാനത്ത് രൂക്ഷമായ തൊഴിലില്ലായ്മ, എൻ.ആർ.സിയുമായി ബന്ധിപ്പിച്ച് തെരഞ്ഞെടുപ്പിൽ നേട്ടം കൊയ്യാമെന്നാണ് ബി.ജെ.പി കണക്കുകൂട്ടുന്നത്. 1.82 കോടി ജനങ്ങളാണ് വോട്ട് രേഖപ്പെടുത്തുന്നത്.

2014 തെരഞ്ഞെടുപ്പിൽ 90ൽ 47 സീറ്റുകൾ നേടിയാണ് ഖട്ടർ സർക്കാർ‌ അധികാരത്തിൽ വന്നത്. കോൺഗ്രസിന് പതിനഞ്ചും ഇന്ത്യൻ നാഷണൽ ലോക്ദളിന് 19 സീറ്റുകളുമാണ് ലഭിച്ചത്. പാർലമെന്റ് തെരഞ്ഞെടുപ്പിൽ ആകെയുള്ള പത്ത് സീറ്റിൽ ഏഴും ബി.ജെ.പി വിജയിച്ചിരുന്നു.

ഹരിയാനയുടെ ചുമതലയുള്ള മുതിർന്ന കോൺഗ്രസ് നേതാവ്
ഗുലാം നബി ആസാദും മുൻ മുഖ്യമന്ത്രി ഭൂപീന്ദർ ഹൂഡയും മണ്ഡലങ്ങൾ സന്ദർശിച്ച് പ്രവർത്തനം തുടങ്ങി. നാല് ഐ.എൻ.എൽ.ഡിയുടെയും ഒരു സ്വതന്ത്ര എം.എൽ.എയും കോൺഗ്രസിൽ ചേർന്നത് കഴിഞ്ഞ ആഴ്ച്ചയാണ്. ബി.ജെ.പിയുടെ ഭീഷണി ചെറുക്കാൻ കോൺഗ്രസിനെ കൊണ്ടേ സാധിക്കുവെന്നതിന്റെ തെളിവാണ് നേതാക്കളുടെ കോൺഗ്രസിലേക്കുള്ള കൂടുമാറ്റമെന്നും ഗുലാം നബി ആസാദ് പറഞ്ഞു.