LiveTV

Live

National

ഇതുവരെയും വെെദ്യുതി എത്തിയിട്ടില്ലാത്ത ഗ്രാമത്തിലുള്ളവരോട് ബില്ലടക്കാന്‍ നിര്‍ദേശം

നാൽപ്പതോളം കുടുംബങ്ങളാണ് ബാൽരാംപൂർ ജില്ലയിലെ ഗ്രാമത്തിലുള്ളത്

ഇതുവരെയും വെെദ്യുതി എത്തിയിട്ടില്ലാത്ത ഗ്രാമത്തിലുള്ളവരോട് ബില്ലടക്കാന്‍ നിര്‍ദേശം

വെെദ്യുതി കണക്ഷൻ അനുവദിച്ചില്ലെങ്കിലും ബില്ലടക്കേണ്ട ഗതികേടിലാണ് ചത്തീസ്ഗഡ് സനാവൽ ഗ്രാമത്തിലുള്ളവർ. ഗ്രാമത്തിലുള്ള ആർക്കും വെെദ്യുതി കണക്ഷൻ ഇല്ലാതിരുന്നിട്ടും ബിൽ അടക്കാൻ കാണിച്ച് നോട്ടിസ് വന്നതായി ഗ്രാമവാസികളെ ഉദ്ധരിച്ച് എ.എന്‍.ഐ റിപ്പോർട്ട് ചെയ്തു.

നാൽപ്പതോളം കുടുംബങ്ങളാണ് ബാൽരാംപൂർ ജില്ലയിലെ
ഗ്രാമത്തിലുള്ളത്. ഇവിടെ ഒരിടത്തും ഇതുവരെ വെെദ്യുതി എത്തിയിട്ടില്ല. വിളക്ക് വെളിച്ചത്ത് ഇരുന്നാണ് കുട്ടികൾ പഠിക്കുന്നത്. എം.പിമാർ എല്ലാ കാലത്തും വെെദ്യുതി ഉറപ്പ് തരും. എന്നാൽ ഇന്ന് വരെ ഒന്നും നടന്നില്ലെന്നും ഗ്രാമത്തിലുള്ളവർ പറയുന്നു.

മാധ്യമങ്ങളിൽ കൂടിയാണ് വിവരമറിഞ്ഞതെന്ന് പറഞ്ഞ ബാൽരാംപൂർ ജില്ലാ ഭരണകൂടം, വിഷയത്തിൽ അന്വേഷണം നടത്തുമെന്നും അറിയിച്ചു.