LiveTV

Live

National

കേന്ദ്ര മന്ത്രി ബാബുൽ സുപ്രീയോയെ ജാദവ്പൂർ സർവകലാശാലയിൽ തടഞ്ഞുവച്ചു

എസ് എഫ് ഐ, ഐസ പ്രവർത്തകരാണ് മന്ത്രിയെ തടഞ്ഞുവച്ചത്. സംഘർഷത്തിൽ മന്ത്രിയുടെ ഷർട്ട് കീറി

കേന്ദ്ര മന്ത്രി ബാബുൽ സുപ്രീയോയെ ജാദവ്പൂർ സർവകലാശാലയിൽ തടഞ്ഞുവച്ചു

കേന്ദ്ര മന്ത്രി ബാബുൽ സുപ്രീയോയെ ജാദവ്പൂർ സർവകലാശാലയിൽ 5 മണിക്കൂർ തടഞ്ഞുവച്ചു. എസ്എഫ്ഐ, ഐസ പ്രവർത്തകരാണ് മന്ത്രിയെ തടഞ്ഞുവച്ചത്. എബിവിപി സംഘടിപ്പിച്ച സെമിനാറിൽ പങ്കെടുക്കാനാണ് മന്ത്രി ക്യാംപസിൽ എത്തിയത്.

ഉച്ചയോടെയാണ് സര്‍വകലാശാലയില്‍ എത്തിയ ബാബുൽ സുപ്രിയോ ക്യാമ്പസിൽ പ്രവേശിച്ചതോടെ തടഞ്ഞ എസ്എഫ്ഐ, ഐസ പ്രവർത്തകർ തിരിച്ചു പോകാൻ ആവശ്യപ്പെട്ടു. ജമ്മുകശ്മീർ, എൻആർസി വിഷയങ്ങൾ ഉന്നയിച്ചായിരുന്നു നീക്കം. തിരിച്ചു പോകില്ലെന്ന് അറിയിച്ചതോടെ വിദ്യാർത്ഥികൾ മന്ത്രിയെ തടഞ്ഞു വെക്കുകയായിരുന്നു.

സംഘർഷത്തിൽ മന്ത്രിയുടെ ഷർട്ട് കീറി. ക്യാമ്പസിലേക്ക് എത്തിയ പൊലീസിനെയും വിദ്യാർത്ഥികൾ തടഞ്ഞു. അഞ്ചുമണിക്കൂർ കഴിഞ്ഞതോടെ ഗവർണർ ജഗ്ദീപ് ധൻഖർ എത്തിയാണ് മന്ത്രിയെ ക്യാമ്പസിന് പുറത്തെത്തിച്ചത്.