LiveTV

Live

National

ഹോട്ടലുകളുടെ ജി.എസ്.ടി നിരക്ക് കുറച്ചു

1000 രൂപ വരെ ദിവസ വാടകയുള്ള മുറികള്‍ക്ക് നികുതിയില്ല.

ഹോട്ടലുകളുടെ ജി.എസ്.ടി നിരക്ക് കുറച്ചു

വിനോദ സഞ്ചാര മേഖലയിൽ നികുതി ഇളവുകൾ നടപ്പിലാക്കി ജി.എസ്.ടി കൗൺസിൽ. മുറി വാടക ഇനത്തിൽ പരമാവധി നികുതി 18 ശതമാനമാക്കി. വാഹന മേഖലയിൽ നികുതി ഇളവില്ല.

1000 രൂപ വരെ വാടകയുള്ള മുറികൾക്ക് ഇനി മുതൽ ജിഎസ്ടിയില്ല. 1000 മുതൽ 7500 രൂപ വരെ 12 ശതമാനമാണ് നികുതി. നേരത്തെ ഇത് 18 ശതമാനമായിരുന്നു. 7500 രൂപയ്ക്ക് മുകളിലുള്ള മുറികൾക്കുള്ള നികുതി 28 ൽ നിന്ന് 18 ശതമാനമാക്കി കുറച്ചു.

ഔട്ട് ഡോർ കാറ്ററിങിനുള്ള നികുതി അഞ്ച് ശതമാനമാക്കി. കഫീൻ ഉൾപ്പെട്ട ആരോഗ്യ പാനീയങ്ങൾക്ക് നികുതി പത്ത് ശതമാനം വർധിപ്പിച്ചു. 28 ആണ് പുതുക്കിയ നിരക്ക്. കൂടാതെ 12 ശതമാനം സെസും ഏർപ്പെടുത്തി. വാഹനങ്ങൾ, ബിസ്കറ്റ് എന്നിവയ്ക്കുള്ള നികുതി കുറയ്ക്കണമെന്ന ആവശ്യം കൗൺസിൽ പരിഗണിച്ചില്ല. ലോട്ടറി നികുതിയും ഏകീകരിച്ചില്ല. വിനോദ സഞ്ചാര മേഖലയിൽ ഇളവ് വേണമെന്നും വാഹനമേഖലയിൽ ഇളവ് അനുവദിയ്ക്കരുതെന്നും കേരളം ആവശ്യപ്പെട്ടിരുന്നു.