LiveTV

Live

National

നിയമവിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ ബി.ജെ.പി നേതാവ് ചിന്‍മയാനന്ദ് അറസ്റ്റില്‍

കേസിനായി സുപ്രീം കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം ഷാജഹാന്‍പൂരിലെ ആശ്രമത്തില്‍ നിന്നാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്

നിയമവിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ ബി.ജെ.പി നേതാവ് ചിന്‍മയാനന്ദ് അറസ്റ്റില്‍

ഷാജഹാന്‍പൂര്‍ പീഡനക്കേസില്‍ മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ചിന്മയാനന്ദ് അറസ്റ്റില്‍. പ്രത്യേക അന്വേഷണ സംഘം ചിന്ദമയാനന്ദിന്‍റെ ആശ്രമത്തിലെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കോടതിയില്‍ ഹാജരാക്കിയ ചിന്മയാനന്ദിനെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ഇത്രയും നാള്‍ നടപടി സ്വീകരിക്കാതിരുന്ന യുപി സര്‍ക്കാറിന്‍റെ തൊലിക്കട്ടി അപാരമെന്ന് പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്തു.

ചികിത്സയിലായിരുന്ന ചിന്മയാനന്ദ് ആശ്രമത്തില്‍ തിരിച്ചെത്തിയപ്പോഴാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് രേഖപ്പെടുത്തിയത്. മെഡിക്കല്‍ പരിശോധന അടക്കമുള്ള തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി. നേരത്തെ ചിന്ദമയാനന്ദിനെ ചോദ്യം ചെയ്ത അന്വേഷണ സംഘം ആശ്രമത്തിലെ ഒരു മുറി ഒഴികെ ഉള്ള ഭാഗങ്ങള്‍ സീല്‍ ചെയ്തിരുന്നു. ചിന്ദമയാനന്ദിനെതിരായ നടപടി വൈകുനനതില്‍ പ്രതിഷേധം ശക്തമായിക്കെയാണ് നടപടി. തന്‍റെ ആത്മഹത്യക്ക് ശേഷമെങ്കിലും ചിന്ദമയാനന്ദിനെതിരെ നടപടി എടുക്കുമോ എന്നായിരുന്നു പരാതിക്കാരിയായ വിദ്യാര്‍ത്ഥിനിയുടെ ചോദ്യം.

പരാതിക്കാരി ഇത്തരത്തില്‍ പ്രികരിക്കുംവരെ അറസ്റ്റിനായി കാത്തിരുന്ന ബി.ജെ.പി സര്‍ക്കാര്‍ തൊലിക്കട്ടി അപാരമെന്നും അറസ്റ്റ് ജനസമ്മര്‍ദ്ദത്താലാണെന്നും പ്രിയങ്ക ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. ബി.ജെ.പി സര്‍ക്കാര്‍ ഉന്നവോ കേസില്‍ കുല്‍ദീപ് സെനഗറിനെ സംരക്ഷിച്ചപോലെ ചിന്ദമയാനന്ദിനെ സംരക്ഷിക്കുന്നു എന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. ആഗസ്റ്റ് 24നാണ് പീഡന ആരോപണം ഉന്നയിച്ച് എസ്.എസ് കോളജിലെ നിയമ വിദ്യാര്‍ത്ഥിനി വീഡിയോ പുറത്ത് വിട്ടത്.

ഹോസ്റ്റല്‍ ബാത്ത് റൂമില്‍ നിന്ന് ദൃശ്യങ്ങള്‍ പകര്‍ത്തി ഇതുപയോഗിച്ച് ഭീഷണിപ്പെടുത്തി ഒരു വര്‍ഷത്തോളം പീഡനത്തിനിരയാക്കി എന്നായിരുന്നു ആരോപണം. പിന്നീട് കാണാതയ വിദ്യാര്‍ത്ഥിനിയെ ദിവങ്ങള്‍ക്ക്ശേഷം ജയ്പൂരില്‍ നിന്ന്. കണ്ടെത്തി. സംഭവത്തില്‍ സ്വമേധയ കേസ് എടുത്ത സുപ്രീംകോടതിയുടെ നിര്‍ദേശ പ്രകാരമാണ് അന്വേഷണ സംഘം രൂപീകരിച്ചത്.