LiveTV

Live

National

ഷാജഹാന്‍പൂര്‍ പീഡനക്കേസ്; ബി.ജെ.പി നേതാവിനെതിരെ കേസെടുക്കാത്തതില്‍ പ്രതിഷേധം

പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും അടക്കമുള്ളവര്‍ മൌനം പാലിക്കുന്നത് എന്തുകൊണ്ടാണെന്ന് കോണ്‍ഗ്രസ് ചോദിച്ചു

ഷാജഹാന്‍പൂര്‍ പീഡനക്കേസ്; ബി.ജെ.പി നേതാവിനെതിരെ കേസെടുക്കാത്തതില്‍ പ്രതിഷേധം

ഷാജഹാൻപൂർ പീഡനക്കേസില്‍ മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ ചിന്മയാനന്ദിനെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് കോണ്‍ഗ്രസ്. അക്രമികളെ സംരക്ഷിക്കുകയാണ് ബി.ജെ.പി സര്‍ക്കാരുകള്‍. കേസില്‍ പ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി, ബി.ജെ.പി വനിത നേതാക്കൾ അടക്കമുള്ളവർ മൗനം പാലിക്കുന്നത് എന്തുകൊണ്ടാണെന്നും കോണ്‍ഗ്രസ് ചോദിച്ചു.

അതേമയം അനാരോഗ്യത്തെ തുടര്‍ന്ന് ചിന്മയാനന്ദിനെ അശുപത്രിയിലേക്ക് മാറ്റി. ചിന്മയാനന്ദിന്റെ അറസ്റ്റ് അടക്കമുള്ള നടപടിക്ക് ഞാന്‍ മരിക്കാന്‍ കാത്തിരിക്കുകയാണോ എന്നാണ് പരാതിക്കാരിയായ നിയമവിദ്യാര്‍ത്ഥി ഇന്നലെ പ്രതികരിച്ചത്. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസ് പ്രതിഷേധം കടുപ്പിച്ചത്.

ഉന്നാവോ കേസിൽ ബി.ജെ.പി നേതാവ് കുൽദീപ് സെനഗറിനെ സർക്കാരും പൊലീസും സംരക്ഷിച്ചത് പോലെ ഷാജഹാൻപൂർ കേസിലും ആവർത്തിക്കുന്നു എന്ന് പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്തു.

പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും അടക്കമുള്ളവര്‍ മൌനം പാലിക്കുന്നത് എന്തുകൊണ്ടാണെന്ന് കോണ്‍ഗ്രസ് നേതാവ് ശർമിഷ്ട മുഖർജി ചോദിച്ചു. മോദി സർക്കാർ പബ്ലിസിറ്റി മാത്രമാണ് ആഗ്രഹിക്കുന്നത്. സ്ത്രീ സുരക്ഷക്കായി എന്ത് ചെയ്തു എന്ന് സർക്കാർ വ്യക്തമാക്കണമെന്നും ശര്‍മിഷ്ട ആവശ്യപ്പെട്ടു.

വയറിളക്കത്തെ തുടര്‍ന്ന് ആശ്രമത്തിൽ ചികിത്സയിലായിരുന്ന ചിന്മയാനന്ദിനെ ഇന്നലെ രാത്രി ആണ് ആശുപത്രിയിലേക്ക് മാറ്റിയത്. ചികിത്സയ്ക്ക് ശേഷം തുടർനടപടി സ്വീകരിക്കുമെന്ന് പോലീസ് പ്രതികരിച്ചു.