LiveTV

Live

National

ജമ്മു കശ്മീരിനെ പറ്റി സര്‍ക്കാര്‍ പറയുന്നത് സത്യമല്ല, കശ്മീര്‍ ജയിലായി മാറി: തരിഗാമി 

ജമ്മു കശ്മീരില്‍ വികസനമെത്തിക്കുമെന്ന മോദി സര്‍ക്കാറിന്‍റെ വാദം വിശ്വാസയോഗ്യമല്ലെന്നും തരിഗാമി

ജമ്മു കശ്മീരിനെ പറ്റി സര്‍ക്കാര്‍ പറയുന്നത് സത്യമല്ല, കശ്മീര്‍ ജയിലായി മാറി: തരിഗാമി 

ജമ്മു കശ്മീര്‍ ഒരു ജയിലായി മാറിയിരിക്കുകയാണെന്ന് സി.പി.എം നേതാവ് യൂസുഫ് തരിഗാമി മീഡിയവണിനോട്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് ജമ്മു കശ്മീരും രാജ്യവും തമ്മിലുള്ള ഐക്യം തകര്‍ക്കുന്നതിന് കാരണമാകുമെന്നും കശ്മീരിലെ സിപിഎം എം.എല്‍.എ കൂടിയായ തരിഗാമി മീഡിയവണിനോട് പറഞ്ഞു.

തനിക്ക് എയിംസില്‍ ചികിത്സ നല്‍കാന്‍ നിര്‍ദേശം നല്‍കിയ സുപ്രീംകോടതിയോട് നന്ദിയുണ്ട്. ജമ്മു കശ്മീരിനെ കുറിച്ച് സര്‍ക്കാര്‍ പറയുന്നത് ഒന്നും ശരിയല്ലെന്നും തരിഗാമി വ്യക്തമാക്കി.

ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ലക്കെതിരെ പൊതുസുരക്ഷാ നിയമം ചുമത്തിയത് ഞെട്ടിക്കുന്നതാണെന്നും യൂസുഫ് തരിഗാമി പറഞ്ഞു. ജമ്മു കശ്മീരിലെ സര്‍ക്കാരിന്‍റെ വാഗ്ദാനം മറ്റ് വാഗ്ദാനങ്ങള്‍ പോലെ വെറുതെയാകുമെന്നും തരിഗാമി വിമര്‍ശിച്ചു.

"സര്‍ക്കാരിന്‍റെ മറ്റ് വാഗ്ദാനങ്ങള്‍ക്ക് എന്ത് സംഭവിച്ചു. മറ്റിടങ്ങളില്‍ നേട്ടമുണ്ടമുണ്ടാക്കാന്‍ ജമ്മു കശ്മീരിനെ സര്‍ക്കാര്‍ ഉപയോഗിക്കുകയായിരുന്നു", തരിഗാമി പറഞ്ഞു.