LiveTV

Live

National

തടങ്കല്‍ പാളയത്തിനരികെ ആശങ്കയോടെ എന്‍.ആര്‍‌.സിയുടെ ഇരകള്‍

ഭാവിയില്‍ തടങ്കല്‍ പാളയത്തിലേക്ക് ചേക്കേറേണ്ട ഇരകള്‍ പണിപൂര്‍ത്തിയാവുന്ന പാളയത്തിനു പുറത്തുള്ള ചായക്കടയില്‍ തന്നെയുണ്ട്

തടങ്കല്‍ പാളയത്തിനരികെ ആശങ്കയോടെ എന്‍.ആര്‍‌.സിയുടെ ഇരകള്‍

ഗോല്‍പാറയിലെ തടങ്കല്‍ പാളയത്തിനു സമീപം ചായക്കച്ചവടം നടത്തുന്ന അമിത്തും എന്‍.ആര്‍.സി വന്നതോടെ ആശങ്കയിലാണ്. ബംഗാളി അഭായാര്‍ഥിയായ അമിത്തിന്‍റെ ഭാര്യ ഇപ്പോഴും പൗരത്വ പട്ടികയിലില്ല. പൗരത്വ ഭേദഗതി ബില്‍ പാസാവുന്നതോടെ കാര്യങ്ങള്‍ നേരെയാവുമെന്നാണ് ഈ യുവാവിന്‍റെ പ്രതീക്ഷ.

ഗോല്‍പാറ ജില്ലയിലെ മാത്തിയയില്‍ ദുമിനി ഗ്രാമത്തില്‍ ഉയര്‍ന്നു പൊന്തുന്ന തടങ്കല്‍ പാളയം കാണാനായി ഡസന്‍ കണക്കിന് മാധ്യമ പ്രവര്‍ത്തകരാണ് നിത്യവും ഇവിടെയെത്തുന്നത്. അതേസമയം ഭാവിയില്‍ തടങ്കല്‍ പാളയത്തിലേക്ക് ചേക്കേറേണ്ട ഇരകള്‍ പണിപൂര്‍ത്തിയാവുന്ന പാളയത്തിനു പുറത്തുള്ള ഈ ചായക്കടയില്‍ തന്നെയുണ്ട്. ബ്രിട്ടീഷ് പോലിസില്‍ ജോലി ചെയ്ത ഷംസുദ്ദീന്‍റെ മകനായ ബസിലുല്‍ ബാസിത് അവരിലൊരാളാണ്.

ഷംസുല്‍ ഹഖ് 1929ല്‍ ഇതേ മാത്തിയ ഗ്രാമത്തില്‍ നിന്നാണ് മെട്രിക്കുഷേലന്‍ പാസായത്. ബാസിതിന്‍റെ ഉമ്മയും പൗരത്വ പട്ടികയിലുണ്ട്. പക്ഷെ ബാസിതും മക്കളും പുതിയ പട്ടികയില്‍ ഇടം കണ്ടെത്തിയിട്ടില്ല. ചായക്കട നടത്തുന്ന അമിത്ത് തജ്‌വെ എന്ന ആദിവാസി യുവാവിന്‍റെ ഭാര്യ പോലും ഇപ്പോഴത്തെ അവസ്ഥയില്‍ ഈ പാളയത്തിലെത്തേണ്ട ഇരകളിലൊരാളാണ്. അമിത്തിന് നരേന്ദ്ര മോദി സര്‍ക്കാര്‍ കൊണ്ടവരുന്ന പൗരത്വ ബില്‍ ഭേദഗതിയിലാണ് ഇനി പ്രതീക്ഷ.