LiveTV

Live

National

കോയമ്പത്തൂര്‍ - കൊച്ചി വ്യവസായ ഇടനാഴിക്ക് അംഗീകാരം

സംസ്ഥാന സര്‍ക്കാരിന്‍റ ദീര്‍ഘനാളായുള്ള ആവശ്യമാണ് ഇപ്പോള്‍ യാഥാര്‍ത്ഥ്യമാകുന്നത്

കോയമ്പത്തൂര്‍ - കൊച്ചി വ്യവസായ ഇടനാഴിക്ക് അംഗീകാരം

കോയമ്പത്തൂര്‍ - കൊച്ചി വ്യവസായ ഇടനാഴിക്ക് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കി. നേരത്തെയുണ്ടായിരുന്ന ബംഗ്ലൂരു - ചെന്നൈ വ്യവസായ ഇടനാഴിയാണ് കൊച്ചി വരെ നീട്ടാന്‍ തീരുമാനമായത്.

സംസ്ഥാന സര്‍ക്കാരിന്‍റ ദീര്‍ഘനാളായുള്ള ആവശ്യമാണ് ഇപ്പോള്‍ യാഥാര്‍ത്ഥ്യമാകുന്നത്. നേരത്തെ ദേശീയതലത്തില്‍ വ്യവസായിക ഇടനാഴി അനുവദിക്കപ്പെട്ടപ്പോള്‍ കേരളത്തിന് ലഭിച്ചിരുന്നില്ല. സേലത്തും പാലക്കാടുമായിരിക്കും ഇടനാഴിയുടെ ഭാഗമായുള്ള ക്ലസ്റ്ററുകള്‍ സ്ഥാപിക്കുക.

വ്യവസായ ഇടനാഴിക്ക് കേന്ദ്രസര്‍ക്കാര്‍ 870 കോടി രൂപ സ്ഥലമൊരുക്കാനായി നല്‍കും. പദ്ധതിക്ക് പാലക്കാട് 1800 ഏക്കര്‍ ഭൂമിയാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നത്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ രൂപീകരിക്കുന്ന കമ്പനികള്‍ക്കായിരിക്കും നടത്തിപ്പ് ചുമതല.