LiveTV

Live

National

നരേന്ദ്ര മോദി രാഷ്ട്രപിതാവെന്ന് ഫഡ്നാവിസിന്റെ ഭാര്യ; സോഷ്യല്‍മീഡിയയില്‍ ട്രോള്‍ നിറയുന്നു

കഴിഞ്ഞ ഒക്ടോബറിൽ, 2016 ൽ പ്ലേബാക്ക് ഗായികയായി അരങ്ങേറ്റം കുറിച്ച അമൃത ഫഡ്‌നാവിസിന്റെ ഒരു വീഡിയോയെച്ചൊല്ലിയും നേരത്തെ വിമർശനമുയർന്നിരുന്നു.

നരേന്ദ്ര മോദി രാഷ്ട്രപിതാവെന്ന് ഫഡ്നാവിസിന്റെ ഭാര്യ; സോഷ്യല്‍മീഡിയയില്‍ ട്രോള്‍ നിറയുന്നു

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 69-ാം ജന്മദിനത്തിൽ ആശംസകൾ നേർന്ന ആയിരക്കണക്കിന് ആളുകളിൽ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ ഭാര്യ അമൃത ഫഡ്‌നാവിസുമുണ്ടായിരുന്നു. സമൂഹത്തിന്റെ നന്മയ്ക്കായി അശ്രാന്തമായി പ്രവർത്തിക്കാൻ ഞങ്ങളെ പ്രചോദിപ്പിക്കുന്ന നമ്മുടെ രാജ്യത്തിന്റെ പിതാവായ നരേന്ദ്ര മോദിക്ക് ജന്മദിനാശംസകൾ എന്നായിരുന്നു അമൃതയുടെ ട്വീറ്റ്.

പ്രധാനമന്ത്രി മോദിയെ "രാഷ്ട്ര പിതാവ്" എന്ന് വിശേഷിപ്പിച്ചതിനെതിരെ അമൃത ഫട്നാവിസിനെതിരെ സോഷ്യൽ മീഡിയയിൽ വ്യാപക വിമർശനങ്ങളാണ് ഉയരുന്നത്. മഹാത്മാഗാന്ധിയെയാണ് "രാഷ്ട്ര പിതാവ്" എന്ന് വിശേഷിപ്പിക്കുന്നതെന്ന് പലരും ചൂണ്ടിക്കാട്ടി.“എപ്പോഴാണ്, എങ്ങനെയാണ് പ്രധാനമന്ത്രി മോദി രാഷ്ട്ര പിതാവായത്, തൊഴിലില്ലായ്മ മുമ്പെങ്ങുമില്ലാത്തവിധം വർധിക്കുകയും സമ്പദ്‌വ്യവസ്ഥ മാന്ദ്യം നേരിടുകയും ചെയ്യുന്ന ഈ സാഹചര്യത്തില്‍ സമൂഹത്തിനുണ്ടായ മെച്ചമെന്താണ്?” എന്നിങ്ങനെ പോകുന്നു അമൃതയുടെ ട്വീറ്റിന് സോഷ്യല്‍മീഡിയയില്‍ ഉയരുന്ന വിമര്‍ശനങ്ങള്‍.

2016 ൽ പ്ലേബാക്ക് ഗായികയായി അരങ്ങേറ്റം കുറിച്ച അമൃത ഫഡ്‌നാവിസിന്റെ, കഴിഞ്ഞ ഒക്ടോബറിൽ സോഷ്യല്‍മീഡിയയില്‍ പ്രത്യക്ഷപ്പെട്ട ഒരു വീഡിയോയെച്ചൊല്ലിയും വിമർശനമുയർന്നിരുന്നു. ഒരു ക്രൂയിസ് കപ്പലിന്റെ അരികിൽ അപകടസാധ്യത തള്ളിക്കളഞ്ഞ് സെൽഫി എടുക്കുന്ന അമൃതയുടെ വീഡിയോയാണ് നേരത്തെ വിവാദത്തിലായത്. വ്യാപക വിമർശനം ഉയര്‍ന്നതിന് പിന്നാലെ അമൃത മാപ്പ് പറഞ്ഞിരുന്നു.

Also read: സെല്‍ഫിയെടുക്കാന്‍ സുരക്ഷാ ഉദ്യോഗസ്ഥരെ മുള്‍മുനയില്‍ നിര്‍ത്തി ഫട്നാവിസിന്‍റെ ഭാര്യ

In an attempt to take a perfect selfie, Maharashtra CM Devendra Fadnavis' wife Amruta Fadnavis crossed the safety ...

Posted by India Today on Saturday, October 20, 2018