LiveTV

Live

National

രാജ്യം ഏത് ദിശയില്‍ പോകണമെന്ന് രാഹുല്‍ പറയണം: അമിത് ഷാ  

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടിയെ രാഹുല്‍ അംഗീകരിക്കുന്നുണ്ടോ ഇല്ലയോ എന്ന് പറയണമെന്നാണ് അമിത് ഷാ ആവശ്യപ്പെട്ടത്.

 രാജ്യം ഏത് ദിശയില്‍ പോകണമെന്ന് രാഹുല്‍ പറയണം: അമിത് ഷാ  

രാഹുല്‍ ഗാന്ധിക്കെതിരെ വിമര്‍ശനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഏത് ദിശയിൽ മുന്നോട്ടു പോകണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് രാഹുൽ ഗാന്ധി രാജ്യത്തെ ജനങ്ങളോട് വ്യക്തമാക്കണം. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടിയെ രാഹുല്‍ അംഗീകരിക്കുന്നുണ്ടോ ഇല്ലയോ എന്ന് പറയണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു.

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതോടെ കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന് മോദി സ്ഥാപിച്ചിരിക്കുകയാണ്. പാകിസ്താന് അവരുടെ സ്ഥാനം എവിടെയാണെന്ന് കാണിച്ചുകൊടുത്തെന്നും ഷാ അവകാശപ്പെട്ടു.

മിന്നൽ ആക്രമണം നടത്തിയപ്പോൾ രാഹുൽ ഗാന്ധി അതിനെ എതിർത്തു. വ്യോമാക്രമണം നടത്തിയപ്പോൾ തെളിവ് ആരാഞ്ഞെന്നും ജാർഖണ്ഡിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംഘടിപ്പിച്ച റാലിയിൽ അമിത് ഷാ പറഞ്ഞു.