LiveTV

Live

National

എന്തുകൊണ്ടാണ് ബാങ്ക് പരീക്ഷകള്‍ ഹിന്ദിയിലും ഇംഗ്ലീഷിലും മാത്രം നടത്തുന്നതെന്ന് കനിമൊഴി എം.പി 

നിലവില്‍ സര്‍ക്കാര്‍ ബാങ്കുകളിലായി 1400 ഓളം ഒഴിവുകളുണ്ട്. 

 എന്തുകൊണ്ടാണ് ബാങ്ക് പരീക്ഷകള്‍ ഹിന്ദിയിലും ഇംഗ്ലീഷിലും മാത്രം നടത്തുന്നതെന്ന് കനിമൊഴി എം.പി 

എന്തുകൊണ്ടാണ് ബാങ്ക് പരീക്ഷകള്‍ ഹിന്ദിയിലും ഇംഗ്ലീഷിലും മാത്രം നടത്തുന്നതെന്ന് ഡി.എം.കെ നേതാവും എം.പിയുമായ കനിമൊഴി. തമിഴ്നാട്ടില്‍ പോലും ബാങ്ക് പരീക്ഷകള്‍ ഹിന്ദി,ഇംഗ്ലീഷ് ഭാഷകളില്‍ നടത്തുന്നതിനെതിരെയാണ് കനിമൊഴിയുടെ ചോദ്യം. നിലവില്‍ സര്‍ക്കാര്‍ ബാങ്കുകളിലായി 1400 ഓളം ഒഴിവുകളുണ്ട്.

ബാങ്ക് പരീക്ഷകള്‍(IBPS CRP clerk exam) ഹിന്ദിയിലും ഇംഗ്ലീഷിലും മാത്രം നടത്തുന്നത് ഫെഡറലിസത്തിന് എതിരാണെന്നും പരീക്ഷകള്‍ പ്രാദേശിക ഭാഷകളില്‍ നടത്തണമെന്ന് ധനമന്ത്രി നിര്‍മല സീതാരാമനോട് അപേക്ഷിക്കുന്നതായും കനിമൊഴി ട്വിറ്ററില്‍ കുറിച്ചു.