LiveTV

Live

National

മോദിയുടെ പിറന്നാളിന് 1.25 കി.ഗ്രാം ഭാരമുള്ള സ്വര്‍ണക്കിരീടം ക്ഷേത്രത്തിന് നല്‍കി ആരാധകന്‍

അരവിന്ദ് സിംഗ് എന്നയാളാണ് വരാണസിയിലെ സങ്കട് മോചനിലുള്ള ഹനുമാന്‍ ക്ഷേത്രത്തിന് നല്‍കിയത് 

 മോദിയുടെ പിറന്നാളിന് 1.25 കി.ഗ്രാം ഭാരമുള്ള സ്വര്‍ണക്കിരീടം ക്ഷേത്രത്തിന് നല്‍കി ആരാധകന്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിറന്നാളിനോടനുബന്ധിച്ച് 1.25 കിലോ ഗ്രാം ഭാരം വരുന്ന സ്വര്‍ണ്ണക്കിരീടം ക്ഷേത്രത്തിന് സമര്‍പ്പിച്ച് ആരാധകന്‍. അരവിന്ദ് സിംഗ് എന്നയാളാണ് വരാണസിയിലെ സങ്കട് മോചനിലുള്ള ഹനുമാന്‍ ക്ഷേത്രത്തിന് നല്‍കിയത്.

മോദിയുടെ പാര്‍ലമെന്റ് മണ്ഡലം കൂടിയാണ് വരാണസി. മോദി വീണ്ടും അധികാരത്തിലെത്തുകയാണെങ്കില്‍ സ്വര്‍ണക്കിരീടം സമര്‍പ്പിക്കാമെന്ന് താന്‍ വഴിപാട് നേര്‍ന്നിരുന്നതായി അരവിന്ദ് പറഞ്ഞു. കഴിഞ്ഞ 75 വർഷത്തിനിടയിൽ ഒരു ഭരണാധികാരിയും ചെയ്യാത്ത വിധത്തിൽ രാഷ്ട്രം കെട്ടിപ്പെടുക്കുകയാണ് അദ്ദേഹം. അതിനാൽ ജന്മദിനത്തിന് ഒരു ദിവസം മുമ്പ് ഈ കിരീടം ഹനുമാൻ പ്രഭുവിന് നൽകണമെന്ന് തീരുമാനിച്ചിരുന്നു. പ്രധാനമന്ത്രി മോദിയുടെയും ഇന്ത്യയുടെയും ഭാവി ഇനി സ്വർണ്ണം പോലെ തിളങ്ങും. കാശിയിലെ ജനങ്ങള്‍ അദ്ദേഹത്തിന് നല്‍കുന്ന സമ്മാനമാണിത്, ”ഒരു പുരോഹിതൻ പറഞ്ഞു.

ഗുജറാത്തിലാണ് മോദിയുടെ 69ാം പിറന്നാളാഘോഷം. ജന്‍മനാട്ടിലെ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച ശേഷം പ്രധാനമന്ത്രി വൈകിട്ട് അമ്മ ഹീരാബെന്നിനെ കാണും.

Also read: 69ാം പിറന്നാള്‍ ദിനത്തില്‍ സര്‍ദാര്‍ സരോവര്‍ ഡാം സന്ദര്‍ശിച്ച് മോദി; വൈകിട്ട് അമ്മയെ കാണും