LiveTV

Live

National

കോണ്‍ഗ്രസ് വോളന്റിയറായിരുന്ന മോദി; ചിത്രം വൈറല്‍

ഇതൊക്കെയാണെങ്കിലും നരേന്ദ്ര മോദി ഗുജറാത്തിലെ വട്‌നഗറില്‍ കോൺഗ്രസ് പരിപാടികൾക്കായി ഒരു വോളന്റിയർ ആയി പ്രവർത്തിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു.

കോണ്‍ഗ്രസ് വോളന്റിയറായിരുന്ന മോദി; ചിത്രം വൈറല്‍

രാജ്യത്തെ ഏറ്റവും പഴക്കമുള്ള രാഷ്ട്രീയ പാർട്ടിയായ കോൺഗ്രസിന്റെ അടിവേരറുക്കാനുള്ള ദൗത്യത്തിലാണ് നരേന്ദ്ര മോദി. കഴിഞ്ഞ രണ്ട് പൊതുതെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് അതിന്റെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ സീറ്റുകളിലേക്ക് കൂപ്പുകുത്തിയതിന് പിന്നില്‍ മോദിയുടെ തന്ത്രങ്ങളുമുണ്ടായിരുന്നു.

ഇതൊക്കെയാണെങ്കിലും നരേന്ദ്ര മോദി ഗുജറാത്തിലെ വട്‌നഗറില്‍ കോൺഗ്രസ് പരിപാടികൾക്കായി ഒരു വോളന്റിയർ ആയി പ്രവർത്തിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നുവെന്ന് എത്ര പേര്‍ക്ക് അറിയാം. ആറുവയസുള്ളപ്പോൾ മോദി രാഷ്ട്രീയ സ്വയംസേവക സംഘത്തിലെ ബാല്യസ്വയമേവക് (ബാല സന്നദ്ധപ്രവർത്തകന്‍) ആയിരുന്നെങ്കിലും കോൺഗ്രസ് നേതാവ് രസിക് ഭായ് ദേവ് സംഘടിപ്പിച്ച പരിപാടികളിൽ സന്നദ്ധപ്രവർത്തകനായി പ്രവർത്തിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇക്കാര്യം അദ്ദേഹത്തിന്റെ ജീവചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്.

1956 ൽ രസിക് ഭായ് ദേവ് കോൺഗ്രസ് പരിപാടികൾ സംഘടിപ്പിക്കുമ്പോൾ നരേന്ദ്ര മോദി സഹായം വാഗ്ദാനം ചെയ്ത് അദ്ദേഹത്തെ സമീപിച്ചിരുന്നു. രാഷ്ട്രീയ പരിപാടിയിൽ ഒരു ആറു വയസുകാരന് എന്ത് ചെയ്യാനാകുമെന്ന് രസിക് ദേവ് ചോദിച്ചപ്പോള്‍, കോൺഗ്രസിന്റെ ബാഡ്ജുകൾ വിൽക്കുകയോ വിതരണം ചെയ്യുകയോ ചെയ്യുമെന്നായിരുന്നു നരേന്ദ്ര മോദിയുടെ മറുപടി. പരിപാടിയില്‍ പങ്കെടുത്തവർക്കിടയിൽ അദ്ദേഹം ബാഡ്ജുകൾ വിതരണം ചെയ്യുകയും ധനസമാഹരണം നടത്തുകയും ചെയ്തു.

പിന്നീടങ്ങോട്ട് വട്നഗറിൽ നടന്ന കോൺഗ്രസ് പരിപാടികളിൽ മോദി വോളന്റിയറായി കുറച്ചുകാലം കൂടി തുടർന്നു. മഹാത്മാഗാന്ധിയുടെയും വിനോഭാ ഭാവെയുടെയും അനുയായിയായ വട്നഗറിൽ നിന്നുള്ള മറ്റൊരു കോൺഗ്രസ് നേതാവ് ദ്വാരകദാസ് ജോഷിയും ഇത് സ്ഥിരീകരിക്കുന്നുണ്ട്.