LiveTV

Live

National

അമിത് ഷായുടെ ‘ഒരു രാജ്യം, ഒരു ഭാഷ’ക്ക് രാഹുലിന്റെ മറുപടി

അമിത് ഷായുടെ ‘ഒരു രാജ്യം, ഒരു ഭാഷ’ക്ക് രാഹുലിന്റെ മറുപടി

അമിത് ഷായുടെ ‘ഒരു രാജ്യം, ഒരു ഭാഷ’ പരാമർശത്തിനെതിരെ വലിയ പ്രതിഷേധങ്ങളാണ് വിവിധയിടങ്ങളിൽ ഉയർന്നത്. ഏറ്റവുമൊടുവിലായി ആഭ്യന്തര മന്ത്രിക്ക് വത്യസ്ത പ്രതികരണവുമായി എത്തിയിരിക്കുകയാണ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.

ധാരാളം ഭാഷകൾ സംസാരിക്കുന്ന രാജ്യമാണ് ഇന്ത്യയെന്നും, അത് രാജ്യത്തിന്റെ ദൗർബല്യമല്ലെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. ഭരണഘടന ഔദ്യോഗികമായി അംഗീകരിച്ച 23 ഭാഷകൾക്ക് നേരെയും ഇന്ത്യൻ പതാകയുടെ ഇമോജിയിട്ടായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രതികരണം.

രാജ്യത്തെ ഒന്നിപ്പിക്കാൻ ശേഷിയുള്ള ഭാഷയാണ് ഹിന്ദിയെന്ന അമിത് ഷായുടെ പരാമർശത്തിനെതിരെ നേരത്തെ, മുഖ്യമന്ത്രി പിണറായി വിജയനും നടനും എം.എൻ.എം നേതാവുമായ കമൽ ഹാസനും ഡി.എം.കെ തലവൻ എം.കെ സ്റ്റാലിനും രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. കർണാടക മുഖ്യമന്ത്രിയും, മുതിർന്ന ബി.ജെ.പി നേതാവുമായ ബി.എസ് യെദിയൂരപ്പയും അമിത് ഷായുടെ ഹിന്ദി പരാമർശനത്തിനെതിരെ രംഗത്ത് വന്നിരുന്നു.

Also read: ഇനി വേണ്ടത് ‘ഒരു രാജ്യം, ഒരു ഭാഷ’; ഹിന്ദി ഭാഷക്കായി വാദിച്ച് അമിത് ഷാ

Also read: ‘’ഹിന്ദി, ഹിന്ദു, ഹിന്ദുത്വ എന്നിവയെക്കാൾ വലുതാണ് ഇന്ത്യ’’; അമിത് ഷായുടെ ഏക ഭാഷാ വാദത്തിനെതിരെ വ്യാപക പ്രതിഷേധം