LiveTV

Live

National

വാചകമടി നിര്‍ത്തി കണക്കുകള്‍ പുറത്ത് വിടൂ; തൊഴില്‍ മന്ത്രിക്കെതിരെ പ്രിയങ്കാ ഗാന്ധി

വാചകമടി നിര്‍ത്തി കണക്കുകള്‍ പുറത്ത് വിടൂ; തൊഴില്‍ മന്ത്രിക്കെതിരെ പ്രിയങ്കാ ഗാന്ധി

കേന്ദ്ര തൊഴില്‍മന്ത്രി സന്തോഷ് ഗാഗ്വറിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനും 100 ദിവസത്തിനും ഇടയില്‍ ‘സ്കില്‍ ഇന്ത്യ’ അടക്കമുള്ളവ വഴി എത്ര ഉത്തരേന്ത്യക്കാര്‍ക്ക് തൊഴില്‍ നല്‍കിയെന്ന് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി ചോദിച്ചു.

വലിയ പ്രസ്താവനകള്‍ നടത്തുമ്പോള്‍ കണക്കുകള്‍ കൂടി പുറത്ത് വിടണമെന്നും പ്രിയങ്ക ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. മോദി ഭരണത്തിന് കീഴില്‍ തൊഴിലില്ലായ്മ പെരുകുകയാണെന്ന് കോണ്‍ഗ്രസ് വക്താവ് രാജീവ് ശുക്ലയും പ്രതികരിച്ചു.

തൊഴിലവസരങ്ങള്‍ ഇല്ലാത്തതല്ല, ഉത്തരേന്ത്യക്കാര്‍ക്ക് യോഗ്യതയില്ലാത്തതാണ് പ്രശ്നമെന്നായിരുന്നു സന്തോഷ് ഗാഗ്വാറിന്റെ പ്രസ്താവന. എന്നാല്‍ ഇത് വലിയ വിവാദമാവുകയുണ്ടായി.

Also read: വീണ്ടും; തൊഴിലില്ലായ്മക്ക് കാരണം ഉദ്യോഗാര്‍ഥികള്‍ക്ക് യോഗ്യതയില്ലാത്തതിനാലെന്ന് മന്ത്രി