LiveTV

Live

National

സാമ്പത്തിക മാന്ദ്യം; രാജ്യവ്യാപക പ്രക്ഷോഭത്തിനൊരുങ്ങി ഇടത് പാര്‍ട്ടികള്‍

സാമ്പത്തിക പ്രതിസന്ധി നിലനില്‍ക്കുന്നതായി സര്‍ക്കാര്‍ അംഗീകരിക്കുന്നില്ലെന്ന് സി.പി.ഐ നേതാവ് ഡി രാജ.

സാമ്പത്തിക മാന്ദ്യം; രാജ്യവ്യാപക പ്രക്ഷോഭത്തിനൊരുങ്ങി ഇടത് പാര്‍ട്ടികള്‍

സാമ്പത്തിക പ്രതിസന്ധിയില്‍ രാജ്യവ്യാപക പ്രക്ഷോഭത്തിനൊരുങ്ങി ഇടത് പാര്‍ട്ടികള്‍. പ്രക്ഷോഭ പരിപാടികള്‍ ആസൂത്രണം ചെയ്യാന്‍ ഈ മാസം ഇരുപതിന് ഇടത് പാര്‍ട്ടികള്‍ യോഗം ചേരും.

രാജ്യം മുഴുന്‍ മാന്ദ്യത്തിന്‍റെ കെടുതി നേരിടുമ്പോഴും സര്‍ക്കാര്‍ സാമ്പപത്തിക പ്രതിസന്ധി നിലനില്‍ക്കുന്നതായി അംഗീകരിക്കുന്നില്ലെന്ന് സി.പി.ഐ നേതാവ് ഡി രാജ പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിയില്‍ മോദി സര്‍ക്കാരിനെതിരെ മുഴുവന്‍ പ്രതിപക്ഷ പാര്‍ട്ടികളും വിയോജിപ്പുകള്‍ മാറ്റി വെച്ചുകൊണ്ട് പ്രതിഷേധിക്കണമെന്നും സി.പി.ഐ ജനറല്‍ സെക്രട്ടറി ആവശ്യപ്പെട്ടു.