LiveTV

Live

National

ജമ്മു കാശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫറുഖ് അബ്ദുള്ള കസ്റ്റഡിയില്‍

അനുച്ഛേദം 370 റദ്ദാക്കുന്നതിന്‍റെ ഭാഗമായി ഓഗസ്റ്റ് അഞ്ചിനാണ് ഫറൂഖ് അബ്ദുള്ളയെ വീട്ടുതടങ്കലിലാക്കിയത്.

ജമ്മു കാശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫറുഖ് അബ്ദുള്ള കസ്റ്റഡിയില്‍

വീട്ടുതടങ്കലില്‍ കഴിയുന്ന ജമ്മുകാശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫറുഖ് അബ്ദുള്ള കസ്റ്റഡിയില്‍. രണ്ട് വര്‍ഷം വരെ വിചാരണയില്ലാതെ തടവില്‍ വെക്കാന്‍ അനുമതി നല്‍കുന്ന പൊതു സുരക്ഷ നിയമമാണ് ചുമത്തിയിരിക്കുന്നത്. അതിനിടെ, കശ്മീരിലെ സാഹചര്യം വിലയിരുത്താന്‍ ആഭ്യന്തരമന്ത്രാലയത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു.

അനുച്ഛേദം 370 റദ്ദാക്കുന്നതിന്‍റെ ഭാഗമായി ഓഗസ്റ്റ് അഞ്ചിനാണ് ഫറൂഖ് അബ്ദുള്ളയെ വീട്ടുതടങ്കലിലാക്കിയത്. എന്നാല്‍ ഇപ്പോള്‍ ഗൌരവമേറിയ പൊതു സുരക്ഷ നിയമം കൂടി ചുമത്തി ഫറൂഖ് അബ്ദുള്ളയെ ചുമത്തിയിരിക്കുകയാണ് പോലീസ്. വൈക്കോയുടെ ഹേബിയസ് കോര്‍പസ് ഹരജി സുപ്രീംകോടതി പരിഗണിക്കുന്നതിന് മുന്നോടിയായാണ് ജമ്മു കാശ്മീര്‍ പോലീസ് തീരുമാനം കൈക്കൊണ്ടത്.

രണ്ട് വര്‍ഷം വരെ വിചാരണ കൂടാതെ ഒരാളെ തടവില്‍ വക്കാനുള്ള അനുമതി, പൊതു സുരക്ഷ നിയമം നല്‍കുന്നുണ്ട്. ജമ്മു കാശ്മീരിലെ സാഹചര്യം, ഭീകരരുടെ നുഴഞ്ഞുകയറ്റം, പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം തുടങ്ങി വിഷയങ്ങളാണ് പ്രധാനമായും അമിത് ഷാ വിളിച്ചിരിക്കുന്ന ഉന്നത തലയോഗത്തിലെ ചര്‍ച്ച വിഷയങ്ങള്‍. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത്ത് ഡോവല്‍, ഇന്‍റലിജന്‍സ് മേധാവികള്‍, കേന്ദ്ര ആഭ്യന്തര സെക്രട്ടറി എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്.

ഇതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ജമ്മു കാശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മലിക് കൂടിക്കാഴ്ച നടത്തുകയും ചെയ്തു. ജമ്മു കാശ്മീരിലെ മണ്ഡലങ്ങളുടെ പുനര്‍നിര്‍ണ്ണയം കഴിഞ്ഞശേഷമേ തെരഞ്ഞെടുപ്പ് നടത്തൂവെന്ന് ബി.ജെ.പി വര്‍ക്കിങ് പ്രസിഡന്‍റ് ജെ പി നദ്ദ പറഞ്ഞത് നേരത്തെ വിവാദമായിരുന്നു.