LiveTV

Live

National

370ാം വകുപ്പ് റദ്ദാക്കിയ രീതി പ്രതിഷേധാര്‍ഹമെന്ന് വെല്‍ഫയര്‍ പാര്‍ട്ടി അധ്യക്ഷന്‍ ഡോ. എസ്.ക്യു.ആര്‍ ഇല്യാസ്

370ാം വകുപ്പ് റദ്ദാക്കിയ രീതി പ്രതിഷേധാര്‍ഹമെന്ന് വെല്‍ഫയര്‍ പാര്‍ട്ടി അധ്യക്ഷന്‍ ഡോ. എസ്.ക്യു.ആര്‍ ഇല്യാസ്

370ാം വകുപ്പ് റദ്ദാക്കിയ രീതി പ്രതിഷേധാര്‍ഹമെന്ന് ഡോ: എസ്.ക്യു.ആര്‍ ഇല്യാസ്. ഭരണഘടനയുടെ 370-ആം വകുപ്പ് റദ്ദാക്കിയ രീതിയെ ചൊല്ലിയാണ് കശ്മീരില്‍ ജനങ്ങള്‍ക്ക് അഭിപ്രായവ്യത്യാസമുള്ളതെന്ന് വെല്‍ഫയര്‍ പാര്‍ട്ടി. മനുഷ്യാവകാശം ചവിട്ടിമെതിച്ചാണ് കേന്ദ്രസര്‍ക്കാര്‍ ഈ നീക്കവുമായി മുന്നോട്ടു പോകുന്നത്. സംസ്ഥാനത്തെ ജനങ്ങളും നേതാക്കളും ഇത്രയും കാലം പുലര്‍ത്തിയ ഇന്ത്യാ അനുകൂല മനോഭാവം പൂര്‍ണമായും ഇല്ലാതാക്കുന്നതാണ് കേന്ദ്രസര്‍ക്കാറിന്റെ നിലപാടുകളെന്ന് കശ്മീരില്‍ നടത്തിയ സന്ദര്‍ശനത്തിനു ശേഷം പാര്‍ട്ടി അധ്യക്ഷന്‍ കാസിം റസൂല്‍ ഇല്യാസ് അഭിപ്രായപ്പെട്ടു.

കശ്മീരില്‍ വികസന പദ്ധതികള്‍ നടപ്പാക്കുന്നതിന് കഴിഞ്ഞ 70 വര്‍ഷത്തിനിടെ 370ാം വകുപ്പ് ഒരിക്കലും തടസ്സമായിരുന്നില്ല. അതേസമയം സംസ്ഥാനത്തെ ജനങ്ങളെ അപമാനിക്കുന്ന പ്രസ്താവനകള്‍ നടത്തിയും വാസ്തവ വിരുദ്ധമായ പ്രചാരണം അഴിച്ചുവിട്ടും എല്ലാറ്റിനുമുപരി 40,000ത്തോളം പേരെ തടവിലെടുത്തും മുന്നോട്ടു പോകുന്ന കേന്ദ്ര സര്‍ക്കാര്‍ നീക്കം താഴ്‌വരയില്‍ കടുത്ത അസംതൃപ്തിക്ക് വഴിയൊരുക്കിയിട്ടുണ്ട്. ജനങ്ങള്‍ സ്വയം പ്രഖ്യാപിത കര്‍ഫ്യൂ ആണ് പിന്‍പറ്റുന്നതെന്നും ആശങ്കാജനകമാണ് സംസ്ഥാനത്തെ ജീവിത സാഹചര്യങ്ങളെന്നും വെല്‍ഫയര്‍ പാര്‍ട്ടി അധ്യക്ഷന്‍ ഡോ: എസ്.ക്യു.ആര്‍ ഇല്യാസ് കുറ്റപ്പെടുത്തി. കശ്മീരില്‍ പ്രതിനിധി സംഘത്തോടൊപ്പം സന്ദര്‍ശനം നടത്തിയതിനു ശേഷം ദല്‍ഹിയില്‍ വാര്‍ത്താ സമ്മേളനം നടത്തുകയായിരുന്നു അദ്ദേഹം.

കശ്മീരില്‍ ഇപ്പോഴുള്ള പൗരാവകാശ സ്വാതന്ത്ര്യലംഘനം അടിയന്തരമായി അവസാനിപ്പിക്കണമെന്നും വാര്‍ത്താ വിനിമയ സൗകര്യങ്ങള്‍ പുനസ്ഥാപിക്കണമെന്നും ജനങ്ങളുമായി സുതാര്യവും വിശ്വാസ്യവുമായ രീതിയില്‍ ചര്‍ച്ചകള്‍ പനരംരംഭിക്കണമെന്നും ഡോ: ഇല്യാസ് ആവശ്യപ്പെട്ടു. പാര്‍ട്ടി ജനറല്‍ സെക്രട്ടറിമാരായ സീമാ മുഹ്‌സിന്‍, സുബ്രമണി അറുമുഖന്‍ എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.