LiveTV

Live

National

മോദിയുടെ അമേരിക്കന്‍ പരിപാടിയില്‍ ട്രംപ് എത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍

മോദിയുടെ അമേരിക്കന്‍ പരിപാടിയില്‍ ട്രംപ് എത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍

അമേരിക്കയില്‍ പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടിക്ക് ഡോണള്‍ഡ് ട്രംപ് എത്തുമെന്ന് സൂചന. സെപ്തംബര്‍ 22ന് ഹൂസ്റ്റണില്‍ നടക്കുന്ന പരിപാടിയിലാണ് ട്രംപ് എത്തുക. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ സുപ്രധാന വ്യാപാര കരാര്‍ പ്രഖ്യാപിക്കുമെന്നും സൂചനയുണ്ട്.

അരലക്ഷം ഇന്ത്യക്കാര്‍ പരിപാടിക്കെത്തുമെന്നാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്. അടുത്ത വര്‍ഷം പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് ട്രംപ് ഇന്ത്യക്കാരെ കാണാനെത്തുന്നത്.