LiveTV

Live

National

പൗരത്വ പട്ടിക ഹരിയാനയിലും നടപ്പാക്കണമെന്ന് കോൺ​ഗ്രസ് നേതാവ്

‘കുടിയേറ്റക്കാരെ കണ്ടത്തേണ്ടത് സർക്കാറിന്റെ ഉത്തരവാദിത്തമാണ്’

 പൗരത്വ പട്ടിക ഹരിയാനയിലും നടപ്പാക്കണമെന്ന് കോൺ​ഗ്രസ് നേതാവ്

എൻ.ആർ.സിയെ പിന്തുണച്ച് മുതിർന്ന കോൺഗ്രസ് നേതാവ് ഭൂപീന്ദർ സിങ് ഹൂഡ. കുടിയേറ്റക്കാരെ കണ്ടത്തേണ്ടത് സർക്കാറിന്റെ ഉത്തരവാദിത്തമാണെന്ന് പറഞ്ഞ ഹൂഡ, ഹരിയാനയില്‍ എൻ.ആർ.സി നടപ്പാക്കുമെന്നും അറിയിച്ചു.

അസമിന് പിന്നാലെ ബി.ജെ.പി ഭരിക്കുന്ന ഹരിയാനയിലും എൻ.ആർ.സി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി മനോഹർലാൽ ഖട്ടർ പറഞ്ഞിരുന്നു. ഇതിനെ പിന്തുണച്ചാണ് ഹൂഡ രംഗത്തെത്തിയത്.

നേരത്തെ കശ്മീരിന്റെ 370A റദ്ദാക്കിയതിനേയും ഹൂഡ പിന്തുണച്ചിരുന്നു. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഹരിയാനയില്‍ കോണ്‍ഗ്രസിന്‍റെ പ്രചാരണ കമ്മിറ്റി ചെയര്‍മാനാണ് ഭൂപീന്ദർ ഹൂഡ.