LiveTV

Live

National

കാതോര്‍ത്ത് രാജ്യം; ധനമന്ത്രി ഇന്ന് വീണ്ടും മാധ്യമങ്ങളെ കാണും

കഴിഞ്ഞ ദിവസങ്ങളിൽ വിവിധ വ്യവസായ മേഖലകളിലെ പ്രതിനിധികളുമായി മന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു.

കാതോര്‍ത്ത് രാജ്യം; ധനമന്ത്രി ഇന്ന് വീണ്ടും മാധ്യമങ്ങളെ കാണും

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടെ ധനമന്ത്രി നിർമ്മലാ സീതാരാമൻ ഇന്ന് മാധ്യമങ്ങളെ കാണും. കൂടുതൽ സാമ്പത്തിക ഉത്തേജന പാക്കേജുകൾ വാർത്താ സമ്മേളനത്തിൽ ധനമന്ത്രി പ്രഖ്യാപിക്കുമെന്നാണ് സൂചന. കയറ്റുമതി, ഓഹരി വിപണി എന്നീ മേഖലകളില്‍ ഉണർവ് സൃഷ്ടിക്കുന്നത് ആകും പ്രഖ്യാപനങ്ങള്‍ എന്നാണ് പ്രതീക്ഷ.

സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ധനമന്ത്രി കഴിഞ്ഞ ദിവസങ്ങളിൽ വിവിധ വ്യവസായ മേഖലകളിലെ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുൻപിൽ സാമ്പത്തിക ഉത്തേജന പാക്കേജുകൾ സംബന്ധിച്ച അവതരണം നിർമല സീതാരാമൻ നടത്തിയതായാണ് വിവരം.