LiveTV

Live

National

സമൂഹ മാധ്യമങ്ങളെ ആധാറുമായി ബന്ധിപ്പിക്കല്‍: സുപ്രീംകോടതി കേന്ദ്രത്തോട് വിശദീകരണം തേടി

ആധാറുമായി ബന്ധിപ്പിക്കുന്നത് വ്യക്തികളുടെ സ്വകാര്യതക്ക് മേലുള്ള കയ്യേറ്റമാണെന്നാണ് ഫേസ് ബുക്ക് നിലപാട്.

സമൂഹ മാധ്യമങ്ങളെ ആധാറുമായി ബന്ധിപ്പിക്കല്‍: സുപ്രീംകോടതി കേന്ദ്രത്തോട് വിശദീകരണം തേടി

സമൂഹ മാധ്യമങ്ങളെ ആധാറുമായി ബന്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ഹരജിയില്‍ സുപ്രീംകോടതി കേന്ദ്രത്തോട് വിശദീകരണം തേടി. ഇതിനായി കേന്ദ്രം മാര്‍ഗനിര്‍ദേശം കൊണ്ടുവരുന്നുണ്ടോയെന്ന് കോടതി ആരാഞ്ഞു.

ഇതുമായി ബന്ധപ്പെട്ട മറ്റ് കേസുകള്‍ സുപ്രീംകോടതിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ഫേസ് ബുക്ക് നല്‍‍കിയ ഹരജിയില്‍ ഈ മാസം 24ന് വാദം കേള്‍ക്കുമെന്ന് കോടതി അറിയിച്ചു. ആധാറുമായി ബന്ധിപ്പിക്കുന്നത് വ്യക്തികളുടെ സ്വകാര്യതക്ക് മേലുള്ള കയ്യേറ്റമാണെന്നാണ് ഫേസ് ബുക്ക് നിലപാട്.

പ്രൊഫൈലുകൾ ആധാറുമായി ബന്ധിപ്പിക്കണമെന്ന് അറ്റോർണി ജനറൽ കെ.കെ വേണുഗോപാൽ കഴിഞ്ഞ തവണ കോടതിയെ അറിയിച്ചിരുന്നു. പൊതുതാത്പര്യ ഹർജിയിലെ വിധി ഉടൻ വരാനിരിക്കുന്ന സാഹചര്യത്തിൽ മദ്രാസ് ഹൈക്കോടതിയുടെ പരിഗണനയിലുള്ള ഹർജികൾ സുപ്രീംകോടതിയിലേക്ക് മാറ്റേണ്ടതില്ലെന്നും എ.ജി നിലപാടെടുത്തു. എന്നാൽ സ്വകാര്യതയുമായി ബന്ധപ്പെട്ട വിഷയമായതിനാൽ സുപ്രീംകോടതി തന്നെ ഹർജികളിൽ തീർപ്പുകൽപ്പിക്കണമെന്നാണ് ഫേസ് ബുക്കിന്റെ ആവശ്യം.