LiveTV

Live

National

കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് കൂട്ടി സോണിയാ ഗാന്ധി

തെരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ട സംസ്ഥാനങ്ങളിലെ പാർട്ടിയുടെ അവസ്ഥയും ചർച്ച ചെയ്യും

കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് കൂട്ടി സോണിയാ ഗാന്ധി

സോണിയ ഗാന്ധി വിളിച്ചു ചേര്‍ത്ത കോൺഗ്രസ് മുഖ്യമന്ത്രിമാരുടെ യോഗം ഡൽഹിയിൽ പുരോഗമിക്കുന്നു. രാജസ്ഥാന്‍, പഞ്ചാബ്, മധ്യപ്രദേ്, ചത്തീസ്ഗഡ്, പോണ്ടിച്ചേരി എന്നിവിടങ്ങളില്‍ നിന്നുള്ള മുഖ്യമന്ത്രിമാരാണ് കൂടിക്കാഴ്ച്ചക്ക് എത്തിച്ചേര്‍ന്നിട്ടുള്ളത്.

കോൺഗ്രസ് അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങളുടെ ഭരണം മാതൃകാപരമാക്കുന്നതിന് വേണ്ട കാര്യങ്ങൾ യോഗത്തിൽ ചർച്ച ചെയ്യും. ക്യാപ്റ്റൻ അമരീന്ദർ സിങ്, അശോക് ഗെലോട്ട്, നാരായണ സ്വാമി, കമൽ നാഥ്, ഭൂപേഷ് ബാഗേൽ, സച്ചിൻ പൈലറ്റ് എന്നിവർ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. മുഖ്യമന്ത്രിമാർക്ക് പുറമെ, അതാത് സംസ്ഥാനങ്ങളിലെ പി.സി.സി അധ്യക്ഷൻമാരും യോഗത്തിൽ സന്നിഹിതരാണ്.

പാർട്ടി ജനറൽ സെക്രട്ടറിമാർക്കായി വിളിച്ചുകൂട്ടിയ യോഗത്തിൽ സമാന കാര്യങ്ങൾ ചർച്ചക്ക് വെച്ചിരുന്നു. അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങളിൽ കോൺഗ്രസിന് കൂടുതൽ ഉത്തരവാദിത്തമാണുള്ളതെന്ന് സോണിയാ ഗാന്ധി പറഞ്ഞു.

തെരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ട സംസ്ഥാനങ്ങളിലെ പാർട്ടിയുടെ അവസ്ഥയും ചർച്ച ചെയ്യും. എ.കെ ആന്റണി, കെ.സി വേണുഗോപാൽ, മുകുൾ വാസ്നിക്, പി.എൽ പൂനിയ എന്നിവരും യോഗത്തിൽ സംബന്ധിക്കുന്നുണ്ട്.