LiveTV

Live

National

പട്ടികജാതി, പട്ടികവര്‍ഗ പീഡന നിരോധന നിയമത്തിലെ വ്യവസ്ഥകള്‍ ലഘൂകരിച്ചതിനെതിരായ ഹരജി മൂന്നംഗ ബെഞ്ചിന് വിട്ടു

സുപ്രീംകോടതി വിധിക്കെതിരായ കേന്ദ്രത്തിന്‍റെ പുനപരിശോധന ഹരജി കോടതി മൂന്നംഗ ബെഞ്ചിന് വിട്ടു

പട്ടികജാതി, പട്ടികവര്‍ഗ പീഡന നിരോധന നിയമത്തിലെ വ്യവസ്ഥകള്‍ ലഘൂകരിച്ചതിനെതിരായ ഹരജി മൂന്നംഗ ബെഞ്ചിന് വിട്ടു

പട്ടികജാതി പട്ടികവര്‍ഗ പീഡന നിരോധന നിയമത്തിലെ വ്യവസ്ഥകള്‍ ലഘൂകരിച്ച സുപ്രീംകോടതി വിധിക്കെതിരായ കേന്ദ്രത്തിന്‍റെ പുനപരിശോധന ഹരജി കോടതി മൂന്നംഗ ബെഞ്ചിന് വിട്ടു. ഹരജിയില്‍ കൂടുതല്‍ വാദം കേള്‍ക്കേണ്ടതുണ്ടെന്ന് നിരീക്ഷിച്ചാണ് ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, യു.യു ലളിത് എന്നിവരടങ്ങുന്ന ബഞ്ചിന്‍റെ ഉത്തരവ്. അടുത്തയാഴ്ച ഹരജിയില്‍ വാദം കേള്‍ക്കുമെന്ന് കോടതി വ്യക്തമാക്കി.

കേസില്‍ കുറ്റാരോപിതരാകുന്നവരെ പ്രാഥമിക അന്വേഷണം നടത്താതെ അറസ്റ്റ് ചെയ്യരുതെന്നും മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷിക്കാമെന്നും കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ കോടതി വിധിച്ചിരുന്നു. ഇതിനെതിരെയാണ് കേന്ദ്രം പുനഃപരിശോധന ഹരജി നല്‍കിയത്. കോടതി വിധിക്കെതിരെ വന്‍ പ്രതിഷേധമുണ്ടായതോടെ വിധി മറികടക്കാനായി കേന്ദ്രം നിയമ ഭേദഗതി കൊണ്ടുവന്നിരുന്നു.