LiveTV

Live

National

കശ്മീര്‍; രാജ്യാന്തര കോടതിയെ സമീപിക്കാനുള്ള പാക് നീക്കത്തിന് തിരിച്ചടി

കേസ് നിലനില്‍ക്കില്ലെന്ന് ഇമ്രാന്‍ഖാന്‍ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോര്‍ട്ട് നല്‍കി

കശ്മീര്‍; രാജ്യാന്തര കോടതിയെ സമീപിക്കാനുള്ള പാക് നീക്കത്തിന് തിരിച്ചടി

കശ്മീര്‍ വിഷയത്തില്‍ രാജ്യാന്തര കോടതിയെ സമീപിക്കാനുള്ള പാകിസ്താന്റെ നീക്കത്തിന് തിരിച്ചടി. കേസ് നിലനില്‍ക്കില്ലെന്ന് ഇമ്രാന്‍ഖാന്‍ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോര്‍ട്ട് നല്‍കി. പാകിസ്താന്‍ നിയമമന്ത്രാലയത്തിലെ വിദഗ്ധ സമിതിയാണ് റിപ്പോര്‍ട്ട് നല്‍കിയത്.

കേസുമായി ബന്ധപ്പെട്ട് ഇന്ത്യയും പാകിസ്താനും തമ്മില്‍ ഒരു കരാറും നിലനില്‍ക്കുന്നില്ല. അതിനാല്‍ രാജ്യാന്തര കോടതിയിലേക്ക് കേസ് പോകുന്നത് തിരിച്ചടിയാകുമെന്ന നിര്‍ദേശമാണ് ഇമ്രാന്‍ഖാന് ലഭിച്ചത്. അതേസമയം ഇന്ന് മുസഫറാബാദില്‍ നടന്ന പ്രതിഷേധ റാലിയില്‍ മോദിക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഇംമ്രാന്‍ഖാന്‍ നടത്തിയത്.

മോദി ഭീരുവാണെന്നും അക്രമിയായ ഒരു ഭരണാധികാരിക്ക് മാത്രമേ കശ്മീരിലെ ജനങ്ങളോട് ഇപ്രകാരം പ്രവര്‍ത്തിക്കാനാകൂവെന്നും ഇമ്രാന്‍ഖാന്‍ വിമര്‍ശിച്ചു. കശ്മീരില്‍ ഇന്ത്യന്‍ സൈന്യം മനുഷ്യത്വ രഹിതമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്ന് ഇംമ്രാന്‍ഖാന്‍ കുറ്റപ്പെടുത്തി.