LiveTV

Live

National

അഡ്രസ് മാറി സമന്‍സ് കൈപ്പറ്റി; നാടുകടത്തപ്പെടുമെന്ന ഭീതിയില്‍ മോഹിദ് അലി

സുപ്രീംകോടതി പോലും സ്‌റ്റേ നല്‍കാന്‍ വിസമ്മതിച്ചതോടെ ബംഗ്‌ളാദേശിലേക്ക് ഏതുസമയത്തും നാടുകടത്തപ്പെടുമെന്ന ഭീതിയിലാണ് ഇദ്ദേഹം

അഡ്രസ് മാറി സമന്‍സ് കൈപ്പറ്റി; നാടുകടത്തപ്പെടുമെന്ന ഭീതിയില്‍ മോഹിദ് അലി

പോലിസ് അയച്ച സമന്‍സ് അഡ്രസ് മാറി കൈപ്പറ്റിയ മോഹിദ് അലിക്ക് ഇന്ത്യന്‍ മണ്ണില്‍ ഇനിയുള്ളത് വിരലില്‍ എണ്ണാവുന്ന ദിവസങ്ങള്‍ മാത്രം. സുപ്രീംകോടതി പോലും സ്‌റ്റേ നല്‍കാന്‍ വിസമ്മതിച്ചതോടെ ബംഗ്‌ളാദേശിലേക്ക് ഏതുസമയത്തും നാടുകടത്തപ്പെടുമെന്ന ഭീതിയിലാണ് ഇദ്ദേഹം. പഞ്ചായത്ത് മാറി പോസ്റ്റ്മാന്‍ വീട്ടില്‍ എത്തിച്ച കത്താണ് പിതാവിന്‍റെയും തന്‍റെയും പേരുകള്‍ മാത്രം ഒത്തുനോക്കി മോഹിത് അലി കൈപ്പറ്റിയത്.

തനിക്ക് സംഭവിച്ച അബദ്ധം ഫോറിന്‍ ട്രൈബ്യൂണലില്‍ കേസ് നടത്തിയ കാലത്ത് അലി തിരിച്ചറിഞ്ഞിരുന്നില്ല. ഇത്തരം കേസുകളില്‍ ഗ്രാമീണരുടെ അറിവില്ലായ്മയെ അധികൃതര്‍ സ്വന്തം അജണ്ട നടപ്പാക്കാന്‍ ദുരുപയോഗം ചെയ്യുന്നതിന്‍റെ കൂടി ഉദാഹരണം ഈ സംഭവത്തിലുണ്ട്. തെറ്റ് പറ്റിയത് ഭരണകൂടത്തിനാണെന്ന് കോടതിയില്‍ സമ്മതിക്കാന്‍ അവര്‍ ഒരുക്കമായിരുന്നില്ല. സുപ്രീംകോടതി വരെ എത്തിയ ഈ കേസില്‍ സ്‌റ്റേ അനുവദിക്കാന്‍ ബെഞ്ച് തയാറാവാതിരുന്നതോടെ അലിയുടെ മുമ്പിലുള്ള വഴികള്‍ ഏതാണ്ട് അടഞ്ഞു കഴിഞ്ഞു.

പിതാവും പിതാമഹനുമൊക്കെ ജനിച്ചു ജീവിച്ച മണ്ണില്‍ നിന്നും മോഹിത് അലിയെ അയാളൊരിക്കലും കണ്ടിട്ടില്ലാത്ത ബംഗ്‌ളാദേശിലേക്ക് ഇനി ചവിട്ടിപ്പുറത്താക്കാം. കുരുക്ക് നേരത്തെ തയാറായി കഴിഞ്ഞ സ്ഥിതിക്ക് അതിലേക്ക് പാകമാവുന്ന കഴുത്ത് തിരയുകയാണ് അസമിലെ ഭരണകൂടം ചെയ്യുന്നത്.