LiveTV

Live

National

‘ഏകീകൃത വ്യക്തിനിയമം നടപ്പാക്കാന്‍ തടസ്സമെന്ത് ?’

ഗോവ മാത്രമാണ് ഏകീകൃത വ്യക്തിനിയമം നടപ്പിലാക്കിയിട്ടുള്ളതെന്നും കോടതി വ്യക്തമാക്കി

‘ഏകീകൃത വ്യക്തിനിയമം നടപ്പാക്കാന്‍ തടസ്സമെന്ത് ?’

ഏകീകൃത വ്യക്തിനിയമം രാജ്യത്ത് ഇതുവരെ നടപ്പാക്കാത്തത് എന്തുകൊണ്ടാണെന്ന് സുപ്രീം കോടതി. സ്വത്ത് തര്‍ക്ക കേസ് സംബന്ധിച്ച വിധിയിലാണ് കോടതിയുടെ പരാമര്‍ശം. സുപ്രീം കോടതിയുടെ നിര്‍ദേശമുണ്ടായിട്ടും നിയമം ഇതുവരെ നടപ്പായില്ലെന്ന് കോടതി ചൂണ്ടികക്കാട്ടി.

ഗോവ മാത്രമാണ് ഏകീകൃത വ്യക്തിനിയമം നടപ്പിലാക്കിയിട്ടുള്ളതെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് ദീപക് ഗുപ്തയും അനിരുദ്ധ ബോസും ഉൾക്കൊള്ളുന്ന ബെഞ്ചാണ് നിരീക്ഷണം നടത്തിയത്.