LiveTV

Live

National

ഒരിടവേളക്ക് ശേഷം ബംഗാളില്‍ ഇടതുപക്ഷത്തിന്റെ കൂറ്റന്‍ റാലി

ഹുഗ്ലിയിലെ സിംഗൂരില്‍ നിന്നും മാര്‍ച്ചായാണ് പ്രവര്‍ത്തകര്‍ എത്തിയത്.

ഒരിടവേളക്ക് ശേഷം ബംഗാളില്‍ ഇടതുപക്ഷത്തിന്റെ കൂറ്റന്‍ റാലി

തൊഴിലില്ലായ്മക്കെതിരെ കൊല്‍ക്കത്തയില്‍ ഇടതുപക്ഷത്തിന്‍റെ വന്‍ പ്രതിഷേധം. എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരടക്കം നൂറുകണക്കിന് പേരാണ് പ്രതിഷേധവുമായി എത്തിയത്. തൊഴിലില്ലായ്മക്കെതിരെ കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.

ഒരു ഇടവേളക്ക് ശേഷം കൊല്‍ക്കത്ത സാക്ഷ്യം വഹിച്ച ശക്തമായ ഇടത് പ്രതിഷേധമായിരുന്നു ഇത്. ഹുഗ്ലിയിലെ സിംഗൂരില്‍ നിന്നും മാര്‍ച്ചായാണ് പ്രവര്‍ത്തകര്‍ എത്തിയത്. പൊലീസിന് നിയന്ത്രിക്കാനാകുന്നതിലും വലിയ ജനക്കൂട്ടമായി അത് മാറി.

സെക്രട്ടേറിയറ്റിന് സമീപം എത്തിയപ്പോള്‍ പൊലീസ് മാര്‍ച്ച് തടഞ്ഞു. ബാരിക്കേഡുകള്‍ കടന്നും പ്രവര്‍ത്തകര്‍ മുന്നോട്ട് പോകാന്‍ ശ്രമിച്ചു. തുടര്‍ന്ന് പൊലീസ് ലാത്തിചാര്‍ജും ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചാണ് പ്രവര്‍ത്തകരെ പിരിച്ച് വിട്ടത്.