LiveTV

Live

National

ബാങ്ക് ലയനത്തിനെതിരെ പ്രതിഷേധം: ജീവനക്കാര്‍ പണിമുടക്കും

25ന് അർധരാത്രി മുതൽ 27 വരെ പണിമുടക്കാനാണ് തൊഴിലാളി സംഘടനകളുടെ തീരുമാനം.

ബാങ്ക് ലയനത്തിനെതിരെ പ്രതിഷേധം: ജീവനക്കാര്‍ പണിമുടക്കും

ബാങ്ക് ലയനത്തിനെതിരെ പണിമുടക്കിനൊരുങ്ങി പൊതുമേഖലാ ബാങ്കുകളിലെ ജീവനക്കാര്‍. 25ന് അർധരാത്രി മുതൽ 27 വരെ പണിമുടക്കാനാണ് തൊഴിലാളി സംഘടനകളുടെ തീരുമാനം.

ലയന നീക്കത്തില്‍ നിന്നും പിന്‍മാറുക, തൊഴില്‍ നഷ്ടപ്പെടുന്നവര്‍ക്ക് ന്യായമായ പരിഗണന തുടങ്ങി 9 ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രതിഷേധം. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കില്‍ നവംബറിൽ അനിശ്ചിതകാല സമരം നടത്താനും തീരുമാനമുണ്ട്.

ഓൾ ഇന്ത്യ ബാങ്ക് ഓഫീസേഴ്സ് അസോസിയേഷൻ, ഓൾ ഇന്ത്യ ബാങ്ക് ഓഫീസേഴ്സ് കോൺഫഡറേഷൻ, ഇന്ത്യൻ നാഷ്ണൽ ബാങ്ക് ഓഫീസേഴ്സ് കോൺഗ്രസ്, നാഷ്ണൽ ഓർഗനൈസേഷൻ ഓഫ് ബാങ്ക് ഓഫീസേഴ്സ് എന്നിവയുടെ നേതൃത്വത്തിലാണ് പണിമുടക്കിന് ആഹ്വാനം.