LiveTV

Live

National

ദിണ്ടിഗലില്‍ വാഹനാപകടം: നാല് മലയാളികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചു  

മലപ്പുറം കുറ്റിപ്പുറം പേരശന്നുർ വാളൂർ കളത്തിൽ മുഹമ്മദാലിയുടെ ഭാര്യ റസീന, മക്കളായ ഫസൽ, സഹന, കാർ ഡ്രൈവറായ വളാഞ്ചേരി സ്വദേശി, ബൈക്ക് യാത്രികൻ ദിണ്ടിഗൽ സ്വദേശി മലൈച്ചാമി എന്നിവരാണ് മരിച്ചത്.

 ദിണ്ടിഗലില്‍ വാഹനാപകടം: നാല് മലയാളികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചു  

തമിഴ്നാട് ദിണ്ടിഗൽ വാടിപ്പട്ടിയിൽ കാറുകളും ബൈക്കും കൂട്ടിയിടിച്ച് മലയാളികൾ ഉൾപ്പെടെ അഞ്ചു പേർ മരിച്ചു. മലപ്പുറം കുറ്റിപ്പുറം സ്വദേശികളാണ് മരിച്ച മലയാളികള്‍. പൊലിസ് നടപടികള്‍ക്ക് ശേഷം മൃതദേഹങ്ങള്‍ ഇന്ന് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

മലപ്പുറം കുറ്റിപ്പുറം പേരശന്നുർ വാളൂർ കളത്തിൽ മുഹമ്മദാലിയുടെ ഭാര്യ റസീന, മക്കളായ ഫസൽ, സഹന, കാർ ഡ്രൈവർ വളാഞ്ചേരി മൂടാൻ സ്വദേശി കിലർ, ബൈക്ക് യാത്രികൻ ദിണ്ടിഗൽ സ്വദേശി മലൈച്ചാമി എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന റസീനയുടെ മകള്‍ ഫര്‍സാന, സുബൈര്‍ എന്നിവരെയും മറ്റ് അഞ്ച് പേരെയും പരുക്കുകളോടെ ദിണ്ടിഗല്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കുറ്റിപ്പുറത്തു നിന്നും ഏർവാടിയിലേയ്ക്ക് പുറപ്പെട്ട മലയാളി കുടുംബം സഞ്ചരിച്ച കാർ മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽപ്പെട്ട കാറുകള്‍ക്ക് പിറകിൽ ബൈക്കിടിച്ചാണ് ഒരാൾ മരിച്ചത്. മൃതദേഹങ്ങൾ ദിണ്ടിഗൽ സർക്കാർ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. റസീനയുടെ ബന്ധുക്കള്‍ ഇന്ന് പുലര്‍ച്ചെ ദിണ്ടിഗലില്‍ എത്തിയിരുന്നു.