LiveTV

Live

National

മോഹന്‍ ഭാഗവതിന്‍റെ അകമ്പടി വാഹനം ഇടിച്ച് ആറ് വയസ്സുകാരന്‍ മരിച്ചു

സച്ചിന്‍ എന്ന ആറ് വയസ്സുകാരനാണ് മരിച്ചത്. അപകടത്തില്‍ കുട്ടിയുടെ മുത്തച്ഛന് ഗുരുതരമായി പരിക്കേറ്റു.

മോഹന്‍ ഭാഗവതിന്‍റെ അകമ്പടി വാഹനം ഇടിച്ച് ആറ് വയസ്സുകാരന്‍ മരിച്ചു

ആര്‍.എസ്.എസ് നേതാവ് മോഹന്‍ ഭാഗവതിന് അകമ്പടി പോയ വാഹനമിടിച്ച് ആറ് വയസ്സുകാരന്‍ മരിച്ചു. രാജസ്ഥാനിലെ ആല്‍വാര്‍ ജില്ലയിലാണ് സംഭവം. സച്ചിന്‍ എന്ന ആറ് വയസ്സുകാരനാണ് മരിച്ചത്. അപകടത്തില്‍ കുട്ടിയുടെ മുത്തച്ഛന് ഗുരുതരമായി പരിക്കേറ്റു.

ഇന്നലെ തിജാറയില്‍ ഒരു പരിപാടിയില്‍ പങ്കെടുത്തശേഷം മടങ്ങുകയായിരുന്നു മോഹന്‍ ഭാഗവത്. പത്തോളം കാറുകള്‍ അദ്ദേഹത്തിന് അകമ്പടിയായുണ്ടായിരുന്നു. ഇതിലൊരു കാര്‍ ആറ് വയസ്സുകാരനും മുത്തച്ഛനും സഞ്ചരിച്ച ബൈക്കിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നുവെന്ന് മാണ്ടവാര്‍ എസ്.ഐ പറഞ്ഞു.

ഇസഡ് പ്ലസ് സുരക്ഷയുള്ള നേതാവാണ് മോഹന്‍ ഭാഗവത്. അപകടത്തിനുശേഷം വാഹനവ്യൂഹം ബെഹ്‌റോറിലേക്ക് യാത്രതുടര്‍ന്നു. അപകടമുണ്ടാക്കിയ കാറിന്‍റെ ഡ്രൈവര്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ടെങ്കിലും കാര്‍ ഇതുവരെ പിടിച്ചെടുത്തിട്ടില്ല.