LiveTV

Live

National

പാക് അധിനിവേശ കശ്മീരിനായി എന്തിനും സൈന്യം സജ്ജമെന്ന് കരസേന മേധാവി

ഈ വിഷയത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് സര്‍ക്കാരാണെന്നും അദ്ദേഹം പറഞ്ഞു

പാക് അധിനിവേശ കശ്മീരിനായി എന്തിനും സൈന്യം സജ്ജമെന്ന് കരസേന മേധാവി

പാക് അധിനിവേശ കശ്മീരിനായി സൈന്യം എന്തിനും സജ്ജമെന്ന് കരസേന മേധാവി ബിപിന്‍ റാവത്ത്. എന്നാല്‍ ഈ വിഷയത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് സര്‍ക്കാരാണെന്നും അദ്ദേഹം പറഞ്ഞു. കശ്മീരിന്‍റെ പ്രത്യേക പദവി എടുത്തുകളഞ്ഞതോടെ ഇനി പാക് അധിനിവേശ കശ്മീരിനെ തിരിച്ചുപിടിച്ച് ഇന്ത്യയുടെ ഭാഗമാക്കുകയാണ് മോദി സര്‍ക്കാരിന്റെ അടുത്ത അജണ്ടയെന്ന കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്ങിന്‍റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സൈന്യം എന്തിനും തയ്യാറാണ്-അക്കാര്യത്തില്‍ സര്‍ക്കാരാണ് നടപടിയെടുക്കേണ്ടത്’. അദ്ദേഹം പറഞ്ഞു. ഇനി പാകിസ്താനുമായി ചര്‍ച്ച നടത്തുന്നത് പാക് അധിനിവേശ കാശ്മീര്‍ വിഷയത്തില്‍ മാത്രമായിരിക്കുമെന്ന് നേരത്തെ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞിരുന്നു. ആണവായുധം ഇന്ത്യ ആദ്യം ഉപയോഗിക്കില്ലെന്ന നിലപാട് പുന:പരിശോധിക്കുമെന്നും രാജ്‌നാഥ് വ്യക്തമാക്കിയിരുന്നു.ഈ സാഹചര്യത്തിലാണ് കരസേന മേധാവിയുടെ പ്രസ്താവന.