LiveTV

Live

National

ഉന്നാവ് പീഡന കേസ്; താൽക്കാലിക കോടതി വിചാരണ ഇന്നാരംഭിക്കും

ഉന്നാവ് പീഡന കേസ്; താൽക്കാലിക കോടതി വിചാരണ ഇന്നാരംഭിക്കും

ഉന്നാവ് പീഡനക്കേസിന്റെ വിചാരണ ഡൽഹി എയിംസ് ആശുപത്രിയിൽ ഒരുക്കിയ താൽക്കാലിക കോടതിയിൽ ഇന്നാരംഭിക്കും. വാഹനാപകടത്തെ തുടർന്ന് ചികിൽസയിൽ കഴിയുന്ന പെൺക്കുട്ടിയുടെ മൊഴി രേഖപ്പെടുത്താന്‍ ഡല്‍ഹി ഹൈക്കോടതി അനുമതി നല്‍കിയിട്ടുണ്ട്. പ്രത്യേക ജഡ്ജി ധര്‍മേശ് ശര്‍മ്മയാണ് കേസ് പരിഗണിക്കുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്യുക.

പെണ്‍കുട്ടിയുടെ ആവശ്യപ്രകാരമാണ് എയിംസില്‍ താല്‍ക്കാലിക വിചാരണ കോടതിക്ക് സുപ്രീംകോടതി അനുമതി നല്‍കിയത്. മൊഴി രേഖപ്പെടുത്താന്‍ ഡല്‍ഹി ഹൈക്കോടതിയും അനുമതി നല്‍കി. മൊഴി രേഖപ്പെടുത്തും മുന്‍പ് ഡോക്ടർമാർ പെൺകുട്ടിയുടെ ആരോഗ്യനില പരിശോധിക്കുകയും കോടതിയെ അറിയിക്കുകയും വേണം. സി.ബി.ഐയുടെയും പ്രതി കുൽദീപ് സിങ്‌ സെൻഗറിന്റെയും അഭിഭാഷകർ താൽക്കാലിക കോടതിയിൽ ഹാജരാകും. രഹസ്യവിചാരണയായതിനാൽ പൊതുജനങ്ങൾക്കും മാധ്യമങ്ങൾക്കും പ്രവേശനമുണ്ടാകില്ല. താൽക്കാലിക കോടതിക്ക് സമീപത്തെ സിസിടിവി ക്യാമറകൾ പ്രവർത്തനരഹിതമാക്കണമെന്ന് സെഷൻസ് ജഡ്ജി നിർദേശം നൽകിയിട്ടുണ്ട്. ദൈനംദിന വിചാരണയാകും നടത്തുക.

2017ലാണ് ബി.ജെ.പി എം.എൽ.എയ്ക്കെതിരെ പെൺകുട്ടി പീഡന ആരോപണമുന്നയിച്ചത്. ഈ കേസ് കോടതി പരിഗണനക്ക് ഇരിക്കെയാണ് മാസങ്ങള്‍ക്ക് മുമ്പ് ദുരൂഹസാഹചര്യത്തില്‍ പെണ്‍കുട്ടി സഞ്ചരിച്ച വാഹനം അപകടത്തില്‍ പെട്ടത്.