LiveTV

Live

National

‘ഓം എന്നതും പശുക്കളെന്നതും ചിലര്‍ക്ക് ഇഷ്ടപ്പെടാത്ത വാക്കുകളാണ്’: പ്രധാനമന്ത്രി

പശുവിനെ കുറിച്ച് സംസാരിക്കുന്ന പ്രധാനമന്ത്രി ഭരണഘടന മനുഷ്യന് ജീവിക്കാനുള്ള അവകാശവും സമത്വവും നല്‍കുന്നുണ്ടെന്ന് ഓര്‍ക്കണമെന്ന് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഉവൈസി പ്രതികരിച്ചു

‘ഓം എന്നതും പശുക്കളെന്നതും ചിലര്‍ക്ക് ഇഷ്ടപ്പെടാത്ത വാക്കുകളാണ്’: പ്രധാനമന്ത്രി

‘ഓം’ എന്നതും പശുക്കളെന്നതും ചിലര്‍ക്ക് ഇഷ്ടപ്പെടാത്ത വാക്കുകളെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അത്തരക്കാരാണ് രാജ്യത്തെ തകര്‍ക്കുന്നതെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി. പ്രധാനമന്ത്രിക്ക് മറപടിയുമാടി അസദുദ്ദീന്‍ ഉവൈസി രംഗത്തെത്തി. ഉത്തര്‍പ്രദേശിലെ മധുരയില്‍ നടന്ന നാഷ്ണല്‍ അനിമല്‍ ഡിസീസ് കണ്‍ട്രോള്‍ പ്രേഗ്രാമിലായിരുന്നു പശുസംരക്ഷണം സംബന്ധിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവന.

'പശുസംരക്ഷണം പിന്നോട്ട് പോക്കല്ല. ഓം എന്നതും പശുക്കളെന്നതും ചിലര്‍ക്ക് ഇഷ്ടപ്പെടാത്ത വാക്കുകളാണ്. 16ാം നൂറ്റാണ്ടിലേക്ക് തിരിച്ച് പോകുകയാണെന്ന് അവര്‍ ധരിക്കുന്നു. അത്തരക്കാരാണ് രാജ്യത്തെ തകര്‍ക്കുന്നത്'. പശു ഹിന്ദു സഹോദരങ്ങള്‍ക്ക് വിശുദ്ധമൃഗമാണെന്നും എന്നാല്‍ പശുവിനെ കുറിച്ച് സംസാരിക്കുന്ന പ്രധാനമന്ത്രി ഭരണഘടന മനുഷ്യന് ജീവിക്കാനുള്ള അവകാശവും സമത്വവും നല്‍കുന്നുണ്ടെന്ന് ഓര്‍ക്കണമെന്ന് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഉവൈസി പ്രതികരിച്ചു.

രാജ്യം വന്‍ സാമ്പത്തിക തകര്‍ച്ച നേരിടുമ്പോള്‍ പ്രധാനമന്ത്രി സംസാരിക്കുന്നത് പശുക്കളെ കുറിച്ചാണ്. യഥാര്‍ത്ഥ പ്രശ്നങ്ങളില്‍ നിന്ന് ജനശ്രദ്ധ തിരിച്ചു വിടുകയാണ് പ്രധാനമന്ത്രിയെന്ന് കോണ്‍ഗ്രസ് നേതാവ് മനു അഭിഷേക് സിങ്‍വിയും കുറ്റപ്പെടുത്തി.