LiveTV

Live

National

‘ജന്മനാല്‍ തന്നെ ബ്രാഹ്മണര്‍ ഉന്നതരാണ്’: ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയുടെ പരാമര്‍ശത്തിനെതിരെ രൂക്ഷ വിമര്‍ശനം

ജാതിയില്‍ അധിഷ്ഠിതമായ രാജ്യം ഉണ്ടാകണമെന്ന മനോഭാവത്തില്‍ നിന്നാണ് ഓം ബിര്‍ളയുടെ പ്രസ്താവനയെന്ന് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ പറഞ്ഞു

‘ജന്മനാല്‍ തന്നെ ബ്രാഹ്മണര്‍ ഉന്നതരാണ്’: ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയുടെ പരാമര്‍ശത്തിനെതിരെ രൂക്ഷ വിമര്‍ശനം

ജന്മനാല്‍ തന്നെ ബ്രാഹ്മണര്‍ ഉന്നതരാണെന്ന ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയുടെ പരാമര്‍ശം വിവാദമായി. ജാതിയില്‍ അധിഷ്ഠിതമായ രാജ്യം ഉണ്ടാകണമെന്ന മനോഭാവത്തില്‍ നിന്നാണ് ഓം ബിര്‍ളയുടെ പ്രസ്താവനയെന്ന് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ പറഞ്ഞു. രാജസ്ഥാന്‍ പൌരാവകാശ സമിതിയും ഓംബിര്‍ളക്കെതിരെ രംഗത്തെത്തി. അപലപനീയമെന്ന് രാജസ്ഥാന്‍ പൌരാവകാശ സമിതി. ഭരണഘടന പദവി വഹിക്കുന്ന ഒരാള്‍ ഇത്തരത്തില്‍ പ്രതികരിച്ചത് അംഗീകരിക്കാനാകില്ലന്നും പൌരാവകാശ സമിതി വിമര്‍ശിച്ചു. ബ്രാഹ്മണന്‍ ആയത് കൊണ്ടല്ല സ്പീക്കര്‍ അയത് കൊണ്ടാണ് ഓം ബിര്‍ളയെ ബഹുമാനിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ പറഞ്ഞു.

ജാതിയാധിഷ്ഠിതമായ അസമത്വ ഇന്ത്യയെ സൃഷ്ടിക്കാനേ ഇത്തരം മാനസികാവസ്ഥ കൊണ്ട് കഴിയു എന്നും സിബില്‍ ട്വീറ്റ് ചെയ്തു. രാജ്സ്ഥാനിലെ കോട്ടയില്‍ അഖില ബ്രാഹണ മഹാസഭയുടെ യോഗത്തില്‍ പങ്കെടുത്തുകൊണ്ടാണ് ലോകസഭാ സ്പീക്കര്‍ ഓം ബിര്‍ള വിവാദ പരാമര്‍ശം നടത്തിയത്. ബ്രാഹ്മണര്‍ എല്ലാക്കാലത്തും സമൂഹത്തിലെ ഉന്നത സ്ഥാനീയരാണെന്നും അത് ബ്രാഹ്മണരുടെ ത്യാഗത്തിന്‍റെയും തപസ്സിന്‍റെയും ഫലമാമെന്നും ഓം ബിര്‍ള പറയുകയുണ്ടായി.

എന്നാല്‍ ഓം ബിര്‍ളയുടെ പരാമര്‍ശത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയുടെ പരാമര്‍ശം അപലപനീയമെന്നും ഭരണഘടന പദവി വഹിക്കുന്ന ഒരാള്‍ ഇത്തരത്തില്‍ പ്രതികരിച്ചത് അംഗീകരിക്കാനാകില്ലെന്നും രാജസ്ഥാന്‍ പൌരാവകാശ സമിതി പറഞ്ഞു. ഒരു വിഭാഗം മറ്റൊന്നിനേക്കാള്‍ ഉയര്‍ന്നതാണെന്ന് പറയുന്നത് ഭരണഘടനയുടെ 14 അനുച്ഛേദത്തി‍ന്‍റെ ലംഘനമാണെന്നും രാജസ്ഥാന്‍ പൌരാവകാശ സമിതി വ്യക്തമാക്കി. ഓംബിര്‍ള പരസ്യമായി മാപ്പ് പറയണമെന്ന് ഗുജറാത്ത് എംഎല്‍എ ജിഗ്നേഷ് മേവാനി ആവശ്യപ്പെട്ടു.